Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 2:9 - സത്യവേദപുസ്തകം C.L. (BSI)

9 “സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങൾ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 “യഹോവ ഈ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു; നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്.

Faic an caibideil Dèan lethbhreac




യോശുവ 2:9
39 Iomraidhean Croise  

അവരുടെ യാത്രാവേളയിൽ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളിൽ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവർ യാക്കോബിന്റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല.


അങ്ങനെ സംഭവിച്ചാൽ സിംഹത്തെപ്പോലെ ധീരന്മാരായവർപോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവർ ശൂരന്മാരുമാണെന്ന് ഇസ്രായേല്യർക്കെല്ലാം അറിയാം.


തന്റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്റെ മുമ്പിൽ നിന്നുകൊണ്ട് അയാൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയിൽ ഇല്ലെന്നു ഞാൻ ഇപ്പോൾ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനിൽനിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.”


കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സർവേശ്വരൻ സിറിയൻസൈന്യത്തെ കേൾപ്പിച്ചു. “നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവർ അന്യോന്യം പറഞ്ഞു.


ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോൾ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണു പണി പൂർത്തീകരിക്കാൻ കഴിഞ്ഞത് എന്ന് അവർക്ക് ബോധ്യമായി.


രാജശാസനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർ സന്തുഷ്ടരായി ആഹ്ലാദിച്ചു. അത് അവർക്ക് വിശ്രമത്തിന്റെയും വിരുന്നിന്റെയും ദിവസമായിരുന്നു; യെഹൂദന്മാരെ ഭയപ്പെട്ടതുമൂലം രാജ്യനിവാസികളിൽ പലരും തങ്ങൾ യെഹൂദരെന്നു പ്രഖ്യാപിച്ചു.


എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നെന്നും അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാൻ എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു.


ദുഷ്ടൻ അതു കണ്ടു കോപിക്കുന്നു; അവൻ പല്ലു കടിക്കുന്നു; അവന്റെ ഉള്ളുരുകുന്നു. ദുഷ്ടന്റെ ആശകൾ നിഷ്ഫലമാകും.


സ്വർഗം സർവേശ്വരൻറേതാകുന്നു. ഭൂമിയെ അവിടുന്നു മനുഷ്യനു നല്‌കിയിരിക്കുന്നു.


സകല ദേവന്മാരെക്കാൾ അവിടുന്നു വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ഈജിപ്തുകാർ ഇസ്രായേല്യരോടു ധിക്കാരപൂർവം പെരുമാറിയപ്പോൾ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയിൽനിന്നു മോചിപ്പിച്ചുവല്ലോ.”


നിങ്ങൾക്കു നേരിടേണ്ടി വരുന്ന ജനതകളിൽ എന്നെക്കുറിച്ചുള്ള ഭീതി ഞാൻ മുൻകൂട്ടി ജനിപ്പിക്കും; അവർ സംഭ്രാന്തരാകും; അവർ പിന്തിരിഞ്ഞോടും;


നൂറു വട്ടം ദുഷ്കർമം ചെയ്തിട്ടും പാപിക്ക് ദീർഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവൻ ദൈവസന്നിധിയിൽ ഭക്തിയോടെ ജീവിച്ചല്ലോ.


ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സർവേശ്വരൻ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങൾ അവിടുത്തെ സന്നിധിയിൽ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും.


സോരിനെക്കുറിച്ചുള്ള ഈ വാർത്ത ലഭിക്കുമ്പോൾ ഈജിപ്തുകാർ കൊടിയ വ്യസനത്തിലാകും.


“മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാൻ അതു നല്‌കും.


എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാൽമുട്ടുകൾ വിറയ്‍ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു!


മോശ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാർച്ചക്കാരായ ഇസ്രായേല്യർ പറയുന്നു, ഞങ്ങൾക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ.


“അഹരോൻ മരിച്ചു പിതാക്കന്മാരോടു ചേരാൻ പോകുകയാണ്; മെരീബായിൽവച്ചു നിങ്ങൾ എന്നോടു മത്സരിച്ചതുകൊണ്ട് ഇസ്രായേൽജനത്തിനു ഞാൻ നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അഹരോൻ പ്രവേശിക്കുകയില്ല.


എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാൻ ദയാലുവായിരിക്കുന്നതിൽ നീ അമർഷം കൊള്ളുന്നത് എന്തിന്!”


ആർക്കും നിങ്ങളെ എതിർക്കാനാവില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ നിങ്ങളുടെ കാൽ സ്പർശിക്കുന്ന സകല ദേശങ്ങളിലും നിങ്ങളെക്കുറിച്ച് ഭീതിയും പരിഭ്രാന്തിയും അവിടുന്ന് ഉളവാക്കും.


നിങ്ങളെക്കുറിച്ചുള്ള ഭീതിയും പരിഭ്രമവും സർവജനതകളിലും ഞാൻ ഇന്നു ജനിപ്പിക്കും. നിങ്ങളെക്കുറിച്ചു കേൾക്കുമ്പോൾതന്നെ എല്ലാവരും ഭയന്നു വിറയ്‍ക്കും.”


നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും.


അത്യുന്നതൻ ജനതകൾക്ക് അവകാശം നല്‌കിയപ്പോൾ, മാനവരാശിയെ വിഭജിച്ചപ്പോൾ, ഇസ്രായേൽജനത്തിന്റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകൾക്ക് അതിർത്തി നിർണയിച്ചു


വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂർവം സ്വീകരിച്ചതിനാൽ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവൾ നശിച്ചില്ല.


ഇതു കേട്ടപ്പോൾതന്നെ ഞങ്ങൾ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം.


“ആ ദേശമൊക്കെയും സർവേശ്വരൻ നമുക്ക് നല്‌കിയിരിക്കയാൽ നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.”


ചാരന്മാർ ഉറങ്ങാൻ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കൽ കയറിച്ചെന്നു പറഞ്ഞു:


ഇസ്രായേൽജനം കടന്നുപോകാൻ യോർദ്ദാൻനദിയിലെ വെള്ളം സർവേശ്വരൻ വറ്റിച്ചുകളഞ്ഞ വിവരം യോർദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യർ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു.


സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു.


യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തിൽ പാർക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവർത്തിച്ച കാര്യങ്ങളും ഞങ്ങൾ കേട്ടിട്ടുണ്ട്.


അവർ യോശുവയോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങൾ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സർവേശ്വരൻ തന്റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങൾ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു.


അവർ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെപ്പറ്റി ഞങ്ങൾ കേട്ടു. അവിടുത്തെ കീർത്തിയും അവിടുന്ന് ഈജിപ്തിൽ ചെയ്തതൊക്കെയും ഞങ്ങൾ അറിഞ്ഞു.


അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.”


Lean sinn:

Sanasan


Sanasan