Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 2:5 - സത്യവേദപുസ്തകം C.L. (BSI)

5 രാത്രിയിൽ പട്ടണവാതിൽ അടയ്‍ക്കുന്നതിനു മുമ്പായി അവർ പോയി. എവിടേക്കാണ് പോയതെന്ന് എനിക്കറിഞ്ഞുകൂടാ; നിങ്ങൾ വേഗം പിന്തുടർന്നാൽ അവരെ പിടികൂടാം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത്, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത്, അവർ പുറപ്പെട്ടുപോയി; എവിടേക്ക് പോയി എന്നു ഞാൻ അറിയുന്നില്ല. വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം” എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത് അവർ സ്ഥലംവിട്ടു. അവർ ഏതുവഴി പോയി എന്നും എനിക്കറിഞ്ഞുകൂടാ. വേഗം അവരെ പിൻതുടരുക. ഒരുപക്ഷേ അവരെ കണ്ടുപിടിക്കാം.”

Faic an caibideil Dèan lethbhreac




യോശുവ 2:5
11 Iomraidhean Croise  

ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോൾ യെരൂശലേമിന്റെ നഗരവാതിലുകൾ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാൻ ആജ്ഞാപിച്ചു. ശബത്തുനാളിൽ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാൻ വാതിലുകൾക്കരികെ എന്റെ ദാസന്മാരിൽ ചിലരെ കാവൽ നിർത്തി.


എന്നാൽ എന്റെ പ്രസാദത്തിൽ ഞാൻ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തിൽ ജനങ്ങൾ കൊണ്ടുവരാൻ തക്കവിധം നിന്റെ വാതിലുകൾ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്‍ക്കരുത്.


അക്കാലത്ത് ഇസ്രായേലിൽ അപരാധവും യെഹൂദായിൽ പാപവും കാണുകയില്ല; കാരണം ഞാൻ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.


നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങൾ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തിൽ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളിൽ മാസംതോറും പുതിയ കനികൾ ഉണ്ടാകുന്നു. അവയുടെ ഫലങ്ങൾ ആഹാരത്തിനും ഇലകൾ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു.


രാഹാബ് അവരെ ഒളിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അവർ എന്റെ അടുക്കൽ വന്നിരുന്നു; എന്നാൽ അവർ എവിടെനിന്നു വന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.


അവൾ അവരെ വീടിന്റെ മട്ടുപ്പാവിൽ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചു.


രാജാവ് അയച്ച ആളുകൾ യോർദ്ദാൻ കടവുവരെ അവരെ അന്വേഷിച്ചു; അവർ പട്ടണത്തിന്റെ പുറത്തു കടന്നപ്പോൾതന്നെ പട്ടണവാതിൽ അടച്ചു.


പകൽ ഒരിക്കലും അതിന്റെ ഗോപുരങ്ങൾ അടയ്‍ക്കുകയില്ല;


ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച ദൂതന്മാർ വന്നപ്പോൾ അവൻ സുഖമില്ലാതെ കിടക്കുകയാണെന്ന് അവൾ പറഞ്ഞു.


Lean sinn:

Sanasan


Sanasan