Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 11:3 - സത്യവേദപുസ്തകം C.L. (BSI)

3 കൂടാതെ യോർദ്ദാന് ഇരുവശങ്ങളിലും നിവസിച്ചിരുന്ന കനാന്യർ, മലനാട്ടിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്ത് ഹെർമ്മോൻ താഴ്‌വരയിൽ വസിച്ചിരുന്ന ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാ ദേശത്ത് ഹെർമ്മോന്‍റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്തു ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു.

Faic an caibideil Dèan lethbhreac




യോശുവ 11:3
30 Iomraidhean Croise  

അദ്ദേഹം പറഞ്ഞു: “നാം ഇരുവരും രണ്ടു സ്ഥലത്തായിരിക്കുമ്പോൾ സർവേശ്വരൻ നമുക്കു കാവലായിരിക്കട്ടെ.


യെരൂശലേമിനെയും പകർച്ചവ്യാധി ബാധിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ സർവേശ്വരൻ അവിടെ ഉണ്ടാകാൻ പോകുന്ന അനർഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്റെ അടുത്തായിരുന്നു.


പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി.


യെഹൂദാനിവാസികൾ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവർ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാൻ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു.


ഇസ്രായേല്യരിൽ ഉൾപ്പെടാത്ത അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ശേഷിച്ച സകലരെയും ശലോമോൻ അടിമകളാക്കി.


അതു സീയോൻമലയിൽ പെയ്യുന്ന ഹെർമ്മോൻ മഞ്ഞുപോലെയത്രേ. അവിടെയാണല്ലോ സർവേശ്വരൻ തന്റെ അനുഗ്രഹവും ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്.


തെക്കുമുതൽ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. താബോറും ഹെർമ്മോനും ആഹ്ലാദപൂർവം അങ്ങയെ പുകഴ്ത്തുന്നു,


എന്റെ മണവാട്ടീ, ലെബാനോനിൽനിന്നു നീ എന്റെകൂടെ പോരുക, ലെബാനോനിൽനിന്ന് എന്റെകൂടെ പോരുക. അമാനാ പർവതശിഖരത്തിൽനിന്ന്, ശെനീർ, ഹെർമ്മോൻ കൊടുമുടികളിൽനിന്ന്, സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളിൽനിന്ന് ഇറങ്ങിപ്പോരുക,


നമ്മുടെ അടുത്തേക്കു വരുന്ന ബാബിലോണ്യരുടെ മുമ്പിൽ നിങ്ങളുടെ പ്രതിനിധിയായി ഞാൻ മിസ്പായിൽ പാർക്കും; എന്നാൽ നിങ്ങൾ വീഞ്ഞും വേനൽക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ചു നിങ്ങൾ കൈവശമാക്കിയ നഗരങ്ങളിൽതന്നെ പാർക്കുവിൻ.”


ഇങ്ങനെ പറഞ്ഞിട്ട് അകമ്പടിസേനാനായകൻ ഭക്ഷണച്ചെലവും സമ്മാനവും നല്‌കി അദ്ദേഹത്തെ യാത്ര അയച്ചു. യിരെമ്യാ മിസ്പായിൽ അഹീക്കാമിന്റെ പുത്രൻ ഗെദല്യായുടെ അടുക്കൽചെന്ന് അയാളുടെ കൂടെ ദേശത്തു ശേഷിച്ച ജനത്തിന്റെ ഇടയിൽ വസിച്ചു.


ഇശ്മായേൽ മിസ്പായിൽനിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനങ്ങൾ തിരിഞ്ഞു കാരേഹിന്റെ പുത്രനായ യോഹാനാന്റെ പക്ഷം ചേർന്നു.


മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും ബാബിലോൺ സൈനികരെയും ഇശ്മായേൽ വധിച്ചു.


നെഗെബ്‍ദേശത്തു പാർക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യർ കടൽക്കരയിലും യോർദ്ദാൻപ്രദേശത്തും വസിക്കുന്നു.”


അർന്നോൻ താഴ്‌വരയുടെ അതിരിലുള്ള അരോവേർമുതൽ ഹെർമ്മോൻ എന്ന് അപരനാമമുള്ള സിറിയോൺ മലവരെയും,


നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തേക്കു സർവേശ്വരൻ നിങ്ങളെ നയിക്കുമ്പോൾ അവിടുന്ന് നിങ്ങളെക്കാൾ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പിൽനിന്നു നിഷ്കാസനം ചെയ്യും.


അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു.


സർവേശ്വരൻ അവരുടെമേൽ ഇസ്രായേലിനു വിജയം നല്‌കി. ഇസ്രായേൽ അവരെ തോല്പിച്ചു. വടക്ക് സീദോൻ, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങൾ വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും ഇസ്രായേൽ അവരെ പിന്തുടർന്നു. ഒരാൾ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു.


ഗിലെയാദുദേശവും ഗെശൂരിന്റെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻ പർവതവും സൽക്കാവരെയുള്ള ബാശാൻദേശം മുഴുവനും അവർ കൈവശപ്പെടുത്തിയ ഭൂമിയിൽ ഉൾപ്പെട്ടിരുന്നു.


ഗിബെല്യരുടെ ദേശവും ഹെർമ്മോൻ പർവതത്തിന്റെ അടിവാരത്തിലെ ബാൽഗാദ്മുതൽ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോൻ പ്രദേശവും


യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാൻ യെഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യർ യെഹൂദാഗോത്രക്കാരോടു ചേർന്ന് യെരൂശലേമിൽ ഇന്നും പാർക്കുന്നു.


നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും.


ഗിലെയാദ്‍ദേശം ഉൾപ്പെടെ, ദാൻമുതൽ ബേർ-ശേബവരെയുള്ള ഇസ്രായേൽജനമെല്ലാം ഏകമനസ്സോടെ മിസ്പായിൽ സർവേശ്വരസന്നിധിയിൽ ഒന്നിച്ചുകൂടി.


“മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേൽജനം ചോദിച്ചു. അവിടുത്തെ സന്നിധിയിൽ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായിൽ വച്ച് അവർ ശപഥം ചെയ്തിരുന്നു.


“ഇസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവർ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശിൽനിന്നു സമ്മേളനത്തിൽ പങ്കെടുക്കാൻ ആരും വന്നിട്ടില്ല എന്നു മനസ്സിലായി.


ആ ജനതകൾ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാൽ-ഹെർമ്മോൻ പർവതം മുതൽ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോൻ പർവതപ്രദേശത്തു പാർത്തിരുന്ന ഹിവ്യരുമായിരുന്നു.


അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ ഇടയിൽ ഇസ്രായേൽജനം പാർത്തു.


ശമൂവേൽ ജനത്തെ മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വിളിച്ചുകൂട്ടി.


Lean sinn:

Sanasan


Sanasan