Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 1:6 - സത്യവേദപുസ്തകം C.L. (BSI)

6 ശക്തനും ധീരനുമായിരിക്കുക; ഞാൻ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവർക്കു വിഭജിച്ചു കൊടുക്കേണ്ടത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.

Faic an caibideil Dèan lethbhreac




യോശുവ 1:6
36 Iomraidhean Croise  

സർവേശ്വരൻ അബ്രാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ സന്തതികൾക്ക് ഈ ദേശം ഞാൻ നല്‌കും.” അവിടുന്നു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാം സർവേശ്വരന് ഒരു യാഗപീഠം പണിതു.


ഈ ദേശത്തുതന്നെ നീ പാർക്കുക; ഞാൻ നിന്റെ കൂടെയുണ്ട്; നിന്നെ ഞാൻ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നല്‌കും; നിന്റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാൻ നിറവേറ്റും.


ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്റെ പട്ടണങ്ങൾക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സർവേശ്വരന്റെ ഇഷ്ടംതന്നെ നടക്കട്ടെ.”


“എന്റെ മരണസമയം അടുത്തിരിക്കുന്നു; നീ ധൈര്യമായിരിക്കണം; പൗരുഷത്തോടെ പെരുമാറണം.


സർവേശ്വരൻ മോശയിലൂടെ ഇസ്രായേലിനു നല്‌കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂർവം പാലിച്ചാൽ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്.


ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.”


പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവർത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സർവേശ്വരൻ നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകൾക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.


എന്നാൽ നിങ്ങൾ ധൈര്യമായിരിക്കുവിൻ; നിങ്ങളുടെ കൈകൾ തളരാതിരിക്കുക; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും.”


അതിനുള്ള പ്രതിഫലമായി ഇതാ, അവർ അവിടുന്നു ഞങ്ങൾക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാൻ വന്നിരിക്കുന്നു.


ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികൾക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ.


സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്‍ക്കുക.


ദൂതൻ പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ടാ, നിനക്ക് സമാധാനം; ധൈര്യമായിരിക്കുക, ധൈര്യമായിരിക്കുക.” ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ബലം പ്രാപിച്ച്: “പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.


എങ്കിലും സെരുബ്ബാബേലേ, ധൈര്യമായിരിക്കുക. സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവേ, ദേശത്തുള്ള സമസ്തജനങ്ങളേ, ധൈര്യമായിരിക്കുവിൻ. നിങ്ങൾ പണിയിൽ ഏർപ്പെടുക. ഞാൻ നിങ്ങളുടെ കൂടെയുണ്ട്.” ഇത് സർവശക്തനായ സർവേശ്വരന്റെ വചനം.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സർവേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാൾ മുതൽ പ്രവാചകന്മാർ പ്രസ്താവിച്ച ഈ വചനങ്ങൾ ഇപ്പോഴും കേൾക്കുന്നവരേ, നിങ്ങൾ ധൈര്യമുള്ളവരായിരിക്കുവിൻ.


“കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവർക്ക് അവകാശമായി വീതിച്ചുകൊടുക്കണം.


ഞാൻ ആ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാർക്കുക.


ഉണർന്നിരിക്കുക; വിശ്വാസത്തിൽ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.


അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക.


ഇതാ, നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ നിങ്ങൾ പോയി അതു കൈവശമാക്കുക. ഭയമോ പരിഭ്രാന്തിയോ വേണ്ട.”


“ഇതാ, ആ ദേശം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. സർവേശ്വരനായ ഞാൻ നിങ്ങളുടെ പൂർവപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിൻതലമുറകൾക്കും അവകാശമായി നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങൾ പോയി കൈവശമാക്കുക.”


“നിങ്ങൾ നദി കടന്നു പ്രവേശിക്കാൻ പോകുന്ന സ്ഥലം കൈവശപ്പെടുത്തി സ്വന്തമാക്കുവാനും നിങ്ങൾ ശക്തരായിരിക്കാനും


പിന്നീട് സർവേശ്വരൻ നൂനിന്റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേൽജനത്തെ നയിക്കും; ഞാൻ നിന്നോടൊത്തുണ്ടായിരിക്കും.


എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപാവരത്താൽ നീ ശക്തിയുള്ളവനായിരിക്കുക.


അങ്ങയുടെ ദൈവമായ സർവേശ്വരൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ, അങ്ങു നല്‌കുന്ന കല്പനകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നവൻ മരിക്കണം; അങ്ങു ശക്തനും ധീരനും ആയിരുന്നാലും.”


നീ ശക്തനും ധീരനുമായി ഇരുന്നാൽ മാത്രം മതി; എന്റെ ദാസനായ മോശ നിങ്ങൾക്കു നല്‌കിയിട്ടുള്ള കല്പനകൾ അനുസരിക്കുന്നതിന് നീ ജാഗ്രത പുലർത്തണം; അവയിൽ ഒന്നുപോലും അവഗണിക്കാതെയിരുന്നാൽ നീ നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും.


ശക്തനും ധീരനും ആയിരിക്കുക എന്നു ഞാൻ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കും.”


യോശുവ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്ന ശത്രുക്കളോടെല്ലാം സർവേശ്വരൻ ഇങ്ങനെതന്നെ പ്രവർത്തിക്കും.”


ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവതപ്രദേശത്തു പാർക്കുന്ന സീദോന്യരുടെ ദേശവുമെല്ലാം ഇതിലുൾപ്പെടുന്നു. ഇസ്രായേൽജനം മുന്നേറുന്നതനുസരിച്ച് ഈ ജനതകളെയെല്ലാം ഞാൻ നീക്കിക്കളയും. അവരുടെ ദേശമെല്ലാം ഞാൻ നിന്നോടു കല്പിച്ചതുപോലെ ഇസ്രായേൽജനത്തിന് അവകാശമായി വിഭജിച്ചു കൊടുക്കണം.


അതുകൊണ്ട് യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങൾ എത്രനാൾ അലസരായിരിക്കും?


സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവർക്കു നല്‌കി. അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.


സർവേശ്വരന്റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തിൽനിന്നു പുറപ്പെട്ടവരിൽ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേൽജനം നാല്പതു വർഷക്കാലം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാൻ അവർക്ക് ഇടയാകുകയില്ലെന്നു സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരുന്നു.


അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങൾ ധീരരായിരിക്കുവിൻ; പൗരുഷം കാട്ടുവിൻ; അല്ലെങ്കിൽ എബ്രായർ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവർക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിൻ.”


Lean sinn:

Sanasan


Sanasan