Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 1:4 - സത്യവേദപുസ്തകം C.L. (BSI)

4 നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവും ആയിരിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മഹാസമുദ്രംവരെയും ആയിരിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും.

Faic an caibideil Dèan lethbhreac




യോശുവ 1:4
12 Iomraidhean Croise  

ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്‍ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കിൽ തന്നെ അവർ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാർക്ക് രാജവ്യാപാരികൾ വഴി അവ കയറ്റുമതി ചെയ്തു.


യൂഫ്രട്ടീസ്നദിമുതൽ ഫെലിസ്ത്യദേശം ഉൾപ്പെടെ ഈജിപ്തിന്റെ അതിരുവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ ഭരണത്തിൻ കീഴിലായിരുന്നു. അവിടെയുള്ളവർ കപ്പം കൊടുത്തു ശലോമോന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു;


യൂഫ്രട്ടീസ്നദിവരെ തന്റെ അധികാരം ഉറപ്പിക്കാൻ ചെന്ന സോബാരാജാവായ ഹദദേസറിനെ ഹമാത്തിൽ വച്ചു ദാവീദ് തോല്പിച്ചു.


ഗിലെയാദിൽ അവരുടെ കന്നുകാലികൾ വളരെ വർധിച്ചതുകൊണ്ട് അവർ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതൽ മരുഭൂമിവരെയുള്ള പ്രദേശത്തു പാർത്തു.


നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാർ യെരൂശലേമിൽ വാണിരുന്നു.


നിങ്ങളുടെ ദേശം ചെങ്കടൽമുതൽ മധ്യധരണിക്കടൽവരെയും, മരുഭൂമിമുതൽ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങളുടെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളയണം;


ഇനി നിങ്ങൾ ഇവിടം വിട്ട് കനാൻദേശത്തേക്കും, ലെബാനോൻ പർവതങ്ങൾക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയൽപ്രദേശമായ അരാബാ, മലനാട്, താഴ്‌വരകൾ, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.


നിങ്ങളുടെ പാദം സ്പർശിക്കുന്ന ദേശങ്ങളെല്ലാം നിങ്ങളുടേതായിത്തീരും. മരുഭൂമിമുതൽ ലെബാനോൻവരെയും യൂഫ്രട്ടീസ്നദിമുതൽ മധ്യധരണ്യാഴിവരെയും നിങ്ങളുടെ ദേശം വ്യാപിച്ചിരിക്കും.


യോർദ്ദാൻനദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാൻ എന്നെ അനുവദിക്കണമേ.


കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം.


Lean sinn:

Sanasan


Sanasan