Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:8 - സത്യവേദപുസ്തകം C.L. (BSI)

8 അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:8
21 Iomraidhean Croise  

അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ സ്വകാര്യം പറയാനെന്നുള്ള ഭാവത്തിൽ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി.


എല്ലാവരും അയൽക്കാരനോടു പൊളി പറയുന്നു, അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയങ്ങളിൽ വഞ്ചനയുമാണുള്ളത്.


മുഖസ്തുതി പറയുന്ന അധരങ്ങളെയും വമ്പു പറയുന്ന നാവിനെയും സർവേശ്വരാ, അങ്ങ് ഛേദിച്ചുകളയണമേ.


വ്യാജം പറയുന്നവരേ, നിങ്ങൾക്ക് എന്താണു കിട്ടാൻ പോകുന്നത്? ഇനി എന്തു ശിക്ഷയാണ് നിങ്ങൾക്കു കിട്ടേണ്ടത്?


ദുഷ്കർമികളോടൊപ്പം എന്നെ വലിച്ചിഴയ്‍ക്കരുതേ, അയൽക്കാരോട് അവർ സ്നേഹഭാവത്തിൽ കുശലം അന്വേഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയത്തിൽ വിദ്വേഷം കുടികൊള്ളുന്നു.


അവർക്കു സമാധാനം ആവശ്യമില്ല; ശാന്തരായി കഴിയുന്നവർക്കെതിരെ അവർ വഞ്ചന നിരൂപിക്കും.


അവന്റെ സംസാരം വെണ്ണയെക്കാൾ മൃദുവായിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളതായിരുന്നു. എന്നാൽ അത് ഊരിയ വാളായിരുന്നു.


മനുഷ്യരെ ആർത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാൻ. അവരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്. അവരുടെ നാവുകൾ മൂർച്ചയുള്ള വാളുകളാണ്.


എനിക്ക് ആശ്വാസം നല്‌കാൻ ദൈവത്തിനു മാത്രമേ കഴിയൂ, ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.


അവരുടെ വാക്കുകൾ നിമിത്തം ദൈവം അവരെ നശിപ്പിക്കും. അവരെ കാണുന്നവർ പരിഹസിച്ചു തല കുലുക്കും.


അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്.


ദുഷ്ടമനുഷ്യർ എന്റെ ജനത്തിനിടയിൽ പാർക്കുന്നു; പക്ഷിവേട്ടക്കാരെപ്പോലെ അവർ പതിയിരിക്കുന്നു; അവർ കെണി വച്ചു മനുഷ്യരെ പിടിക്കുന്നു.


ഇവ നിമിത്തം ഞാൻ അവരെ ശിക്ഷിക്കേണ്ടതല്ലേ? സർവേശ്വരൻ ചോദിക്കുന്നു: ഈ ജനതയോടു ഞാൻ പ്രതികാരം ചെയ്യേണ്ടതല്ലേ?


വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


എല്ലാവരും തങ്ങളുടെ അയൽക്കാർക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു.


എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല.


നിന്റെ സമ്പന്നർ അക്രമാസക്തരാണ്. നിന്നിൽ നിവസിക്കുന്നവർ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്.


Lean sinn:

Sanasan


Sanasan