Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:5 - സത്യവേദപുസ്തകം C.L. (BSI)

5 എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 അവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവർത്തിപ്പാൻ അവർ അധ്വാനിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അവർ ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കുകയുമില്ല; വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേട് പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാൻ അവർ അദ്ധ്വാനിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും, ആരും സത്യം പറയുകയുമില്ല. വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു; പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:5
32 Iomraidhean Croise  

പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവർ വാതിൽ തപ്പി നടന്നു കുഴഞ്ഞു.


നിന്റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കാൻ ആരുമില്ലെന്നോ?


അകൃത്യമാണു നിന്റെ അധരങ്ങളെ ഉപദേശിക്കുന്നത്. വഞ്ചകന്റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്.


അവരുടെ നാവ് വിഷസർപ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷമുണ്ട്;


നിന്റെ അധരത്തിൽ തിന്മ വിളയാടുന്നു, നിന്റെ നാവു വഞ്ചനയ്‍ക്കു രൂപം നല്‌കുന്നു.


നിനക്കു നന്മയെക്കാൾ തിന്മയും സത്യത്തെക്കാൾ വ്യാജവുമാണ് ഇഷ്ടം.


അവർ തങ്ങളുടെ നാവുകൾ വാളുകൾപോലെ മൂർച്ചയുള്ളതാക്കുന്നു. അവർ വിഷമുള്ള വാക്കുകൾ അസ്ത്രം പോലെ തൊടുക്കുന്നു.


ഇതാ ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു, അവൻ വഞ്ചനയെ ഉദരത്തിൽ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു.


നീതിമാന്റെ ചിന്തകൾ നീതിയുക്തം, ദുഷ്ടന്റെ ആലോചനകൾ വഞ്ചന നിറഞ്ഞതാകുന്നു.


തിന്മ പ്രവർത്തിക്കാതെ ദുഷ്ടർക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല.


വ്യാജത്തിന്റെ കയറുകൊണ്ട് അധർമവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവർക്ക് ഹാ ദുരിതം!


മാർഗമധ്യേ നീ തളർന്നെങ്കിലും, ആശ കൈവെടിഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാൽ നീ തളർന്നു വീണില്ല.


അവർ കോതമ്പു വിതച്ചെങ്കിലും മുള്ളു കൊയ്തു; കഠിനാധ്വാനം ചെയ്തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല; സർവേശ്വരന്റെ ഉഗ്രകോപം നിമിത്തം തങ്ങളുടെ വിളവുകളെക്കുറിച്ച് അവർ ലജ്ജിക്കും.


നിന്റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകൾ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.


എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


സർവശക്തനായ സർവേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിന്റെ കനത്തമതിലുകൾ നിലംപതിക്കും; അവളുടെ ഉയർന്ന കവാടങ്ങൾ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യർഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും.


അപ്പോൾ നീ പറയണം: ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ താണുപോകും. അവൾ തളർന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങൾ ഇവിടെ അവസാനിക്കുന്നു.


നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.”


വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.


എന്റെ അധ്വാനം നിഷ്ഫലമാണ്. അതിലെ കട്ടപിടിച്ച ക്ലാവ് അഗ്നിയിൽ ഉരുകുന്നതല്ല.


നിന്റെ സമ്പന്നർ അക്രമാസക്തരാണ്. നിന്നിൽ നിവസിക്കുന്നവർ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്.


“എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാൻ നിങ്ങളെ വിഷമിപ്പിച്ചു?”


അഗ്നിക്ക് ഇര നല്‌കാൻവേണ്ടി ജനങ്ങൾ അധ്വാനിക്കുന്നതും വ്യർഥമായി യത്നിച്ച് ജനതകൾ തളരുന്നതും സർവശക്തനായ സർവേശ്വരന്റെ തിരുഹിതത്താലല്ലോ?


നമുക്കെല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു?


അതിനാൽ ഇനി നിങ്ങൾ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം.


അത്തരം ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിർജീവമായിപ്പോയതാണ്.


ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു.


Lean sinn:

Sanasan


Sanasan