Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:4 - സത്യവേദപുസ്തകം C.L. (BSI)

4 എല്ലാവരും തങ്ങളുടെ അയൽക്കാർക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 നിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞുനടക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 നിങ്ങൾ ഓരോരുത്തനും അവനവന്‍റെ അയല്‍ക്കാരനെ സൂക്ഷിച്ചുകൊള്ളുവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഓരോ കൂട്ടുകാരനും നുണപറഞ്ഞു നടക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 നിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക; സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്. കാരണം അവർ ഓരോരുത്തരും വഞ്ചകരും ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:4
28 Iomraidhean Croise  

നിന്റെ പേര് ഇനിമേൽ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മൽപ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേർ ഇസ്രായേൽ എന്നായിരിക്കും.”


അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.


പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ.


വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ.


അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്.


തിന്മ പ്രവർത്തിക്കാതെ ദുഷ്ടർക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല.


കാരണം, ദുഷ്ടതയുടെ അപ്പം അവർ തിന്നുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.


ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.


വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.


ഞങ്ങൾ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതിൽനിന്നു വ്യതിചലിക്കുന്നു. മർദനവും എതിർപ്പും പ്രസംഗിക്കുന്നു. ഹൃദയത്തിൽ രൂപംകൊള്ളുന്ന വ്യാജവചനങ്ങൾ ഉച്ചരിക്കുന്നു.


ജനത്തെ നയിക്കുന്നവർ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കൾ നയിക്കുന്നവർ നശിച്ചുപോകുന്നു.


നിന്റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകൾ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.


അവർ ശാഠ്യക്കാരായ മത്സരികൾ; അവർ അപവാദം പറഞ്ഞു പരത്തുന്നു. അവർ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു.


അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.


രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞു പരത്തുന്നവരും പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കുന്നവരും ഭോഗാസക്തികൊണ്ട് അഴിഞ്ഞാടുന്നവരും നിന്നിൽ നിവസിക്കുന്നു.


അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു.


നമുക്കെല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു?


അതുകൊണ്ട് സർപ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക;


“സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കൾ മാതാപിതാക്കളോട് എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.


മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികൾക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളിൽ ചിലരെ അവർ കൊല്ലുകയും ചെയ്യും.


ഇക്കാര്യത്തിൽ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങൾ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ.


Lean sinn:

Sanasan


Sanasan