Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:3 - സത്യവേദപുസ്തകം C.L. (BSI)

3 വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അവർ വ്യാജത്തിനായിട്ടു നാവു വില്ലുപോലെ കുലയ്ക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിനു പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 “അവർ വ്യാജത്തിനായി നാവ് വില്ലുപോലെ കുലക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവർ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കൊലെക്കുന്നു; അവർ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവർ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “അവർ തങ്ങളുടെ നാവുകൾ വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു; സത്യം നിമിത്തമല്ല അവർ ഭൂമിയിൽ വിജയിക്കുന്നത്. അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു; അവർ എന്നെ അറിയുന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:3
43 Iomraidhean Croise  

ഭർത്താവ് വരുന്നതുവരെ അവൾ ആ വസ്ത്രം തന്റെ കൈവശം സൂക്ഷിച്ചു.


നീതിമാന്റെ ചിന്തകൾ നീതിയുക്തം, ദുഷ്ടന്റെ ആലോചനകൾ വഞ്ചന നിറഞ്ഞതാകുന്നു.


കാളയ്‍ക്കു തന്റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല.


ജനം അന്യോന്യം മർദിക്കും; ഓരോ മനുഷ്യനും തന്റെ കൂട്ടുകാരനെയും അയൽക്കാരനെയും പീഡിപ്പിക്കും. യുവാവ് മുതിർന്നവനെയും നീചൻ മാന്യനെയും അപമാനിക്കും.


അപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് ദുരിതം! ഞാൻ നശിച്ചു. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവൻ; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തിൽ വസിക്കുന്നു. സർവശക്തിയുള്ള സർവേശ്വരനായ രാജാവിനെ ഞാൻ കണ്ടുവല്ലോ!”


ദുഷ്ടത തീപോലെ കത്തുന്നു. അതു മുള്ളും മുൾപ്പടർപ്പും നശിപ്പിക്കുന്നു. വനത്തിലെ കുറ്റിക്കാടുകൾക്കു തീ പിടിച്ച് അതിന്റെ പുകച്ചുരുളുകൾ വാനോളം ഉയരുന്നു.


നിന്റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകൾ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.


അയാൾ ദരിദ്രർക്കും എളിയവർക്കും നീതി നടത്തിക്കൊടുത്തു; അപ്പോൾ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


മേലിൽ ആരും ‘ദൈവത്തെ അറിയുക’ എന്നു തന്റെ അയൽക്കാരനെയും സഹോദരനെയും പഠിപ്പിക്കേണ്ടി വരികയില്ല; ഏറ്റവും ചെറിയവർ മുതൽ വലിയവർവരെ എല്ലാവരും എന്നെ അറിയും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ അവരുടെ അകൃത്യം ക്ഷമിക്കും; അവരുടെ പാപം ഞാൻ ഓർക്കുകയുമില്ല.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


അപ്പോൾ ഞാൻ പറഞ്ഞു: “അവർ അറിവില്ലാത്ത പാവങ്ങൾ, സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവർ അറിയുന്നില്ല.


ഞാൻ വലിയ ആളുകളുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ നിയമവും അവർക്ക് അറിയാം.” എങ്കിലും അവർ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു.


അവർ ശാഠ്യക്കാരായ മത്സരികൾ; അവർ അപവാദം പറഞ്ഞു പരത്തുന്നു. അവർ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു.


എന്നിട്ടും അവർ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തു.”


എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല.


അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.


ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതു നീ കാണും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.


പിന്നീട് ഈ രണ്ടു രാജാക്കന്മാരും ദുഷ്ടത പ്രവർത്തിക്കാൻ ഭാവിച്ചുകൊണ്ട് ഒരേ മേശയ്‍ക്ക് മുമ്പിൽ ഇരുന്ന് അന്യോന്യം വ്യാജം പറയും. എങ്കിലും അത് ഫലവത്താകുകയില്ല. നിർണയിക്കപ്പെട്ട സമയത്തു മാത്രമേ അന്ത്യം വരികയുള്ളൂ.


മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്.


വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോൾ മനുഷ്യപുത്രൻ അവനെക്കുറിച്ചും ലജ്ജിക്കും.”


ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ.


അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അയാളെ പിൻതാങ്ങി.


സുവിശേഷത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും -ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും- രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയാണു സുവിശേഷം.


ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാൻ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു.


അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങളുടെ കീഴിൽ മറഞ്ഞിരിക്കുന്നു.


പാപമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളിൽ ചിലർക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങൾ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്.


അതേസമയം ദുഷ്ടജനങ്ങളും കപടനാട്യക്കാരും മറ്റുള്ളവരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയിൽ മുന്നേറും.


പ്രിയപ്പെട്ടവരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ ഞാൻ അതീവതൽപരനായി കഴിയുകയായിരുന്നു. അപ്പോഴാണ് എന്നേക്കുമായി വിശുദ്ധന്മാരെ ഭരമേല്പിച്ചിരുന്ന വിശ്വാസത്തിനുവേണ്ടി പോരാടുവാൻ നിങ്ങളെ പ്രബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നിയത്.


അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവർ സ്നേഹിച്ചില്ല. മരിക്കുവാൻപോലും അവർ സന്നദ്ധരായിരുന്നു.


വിരുന്നിന്റെ ഏഴു ദിവസവും അവൾ കരഞ്ഞുകൊണ്ടിരുന്നു. അവൾ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോൻ ഉത്തരം പറഞ്ഞുകൊടുത്തു. അവൾ അത് സ്വജനത്തിൽപ്പെട്ടവരോട് പറഞ്ഞു.


ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു.


ഏലിയുടെ പുത്രന്മാർ ദുർവൃത്തരും സർവേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു.


Lean sinn:

Sanasan


Sanasan