Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:21 - സത്യവേദപുസ്തകം C.L. (BSI)

21 മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

21 വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിനു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

21 മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു; അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:21
17 Iomraidhean Croise  

അതുകൊണ്ട് അവിടുന്നു ബാബിലോൺരാജാവിനെ അവർക്കെതിരെ കൊണ്ടുവന്നു. അദ്ദേഹം യുവാക്കളെ വിശുദ്ധസ്ഥലത്തുവച്ചു സംഹരിച്ചു. യുവാക്കളോടോ കന്യകകളോടോ വൃദ്ധരോടോ പടുകിഴവരോടോ അദ്ദേഹം കരുണകാട്ടിയില്ല. അവരെയെല്ലാം ദൈവം അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചു കൊടുത്തു.


യുവാക്കൾപോലും ക്ഷീണിച്ചു തളരും, യൗവനക്കാർ പരിക്ഷീണരായി വീഴും.


ദേശത്തിലെ എല്ലാ പട്ടണവാതില്‌ക്കൽ വച്ചും ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേർപാടിലുള്ള ദുഃഖം ഞാനവർക്കുണ്ടാക്കി; എന്റെ ജനത്തെ ഞാൻ നശിപ്പിച്ചു. എന്നിട്ടും അവർ തങ്ങളുടെ വഴികളിൽനിന്നു പിന്തിരിഞ്ഞില്ല.


അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്ക് ഏല്പിച്ചുകൊടുക്കണമേ; വാളിന് അവരെ ഇരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; യുവാക്കൾ യുദ്ധത്തിൽ വാളുകൊണ്ടു സംഹരിക്കപ്പെടട്ടെ.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; യെഹൂദ്യയിൽ ആരും ശേഷിക്കാത്തവിധം നിങ്ങളുടെ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനാണോ നിങ്ങൾ ഇത്ര വലിയ തിന്മ ചെയ്തത്?


അതുകൊണ്ട് അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അതുകൊണ്ട് അവിടുത്തെ ക്രോധം എന്നിൽ നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാൻ തളർന്നിരിക്കുന്നു. “തെരുവിലെ കുട്ടികളുടെമേലും യുവാക്കളുടെ കൂട്ടങ്ങളിന്മേലും അതു ചൊരിയുവിൻ. ഭർത്താവും ഭാര്യയും വയോധികരും പടുവൃദ്ധരും പിടിക്കപ്പെടും.


അതുകൊണ്ടു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെ മുമ്പിൽ ഞാൻ ഇടർച്ചകൾ വയ്‍ക്കും, അവർ അതിൽ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയൽക്കാരും സ്നേഹിതരും നശിക്കും.”


ഈ ജനത്തിന്റെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല.


അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ നക്ഷത്രങ്ങളുടെയും ശക്തികളുടെയും മുമ്പാകെ അവ നിരത്തിവയ്‍ക്കും; ആരും അവയെ ശേഖരിച്ചു സംസ്കരിക്കുകയില്ല; അവ ചാണകംപോലെ നിലത്തു കിടക്കും.


അവർ നഗരത്തിന്മേൽ ചാടിവീഴുന്നു. മതിലിന്മേൽ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവർ വീടുകളിൽ കടക്കുന്നു.


“ഇസ്രായേൽകന്യക വീണുപോയി; അവൾ ഇനി എഴുന്നേല്‌ക്കുകയില്ല. നാട്ടുകാർ അവളെ കൈവെടിഞ്ഞു; അവളെ എഴുന്നേല്പിക്കാൻ ആരുമില്ല.”


ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ മനുഷ്യർക്കു ദുരിതം വരുത്തും; അവർ അന്ധരെപ്പോലെ നടക്കും. അവർ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.”


Lean sinn:

Sanasan


Sanasan