Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:18 - സത്യവേദപുസ്തകം C.L. (BSI)

18 അവർ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

18 നമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

18 “അവർ വേഗംവന്ന് നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ; നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ, കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:18
19 Iomraidhean Croise  

മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു.


അതുകൊണ്ട് എന്നിൽനിന്നു കണ്ണു തിരിക്കുക. ഞാൻ വിങ്ങിവിങ്ങി കരയട്ടെ. എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കേണ്ടാ.


നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്റെ ആത്മാവ് രഹസ്യമായി കേഴും; സർവേശ്വരൻ ആട്ടിൻകൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാൽ ഞാൻ ഹൃദയം നൊന്തു കരയും; കണ്ണുനീർ ധാരധാരയായി ഒഴുകും.


ഈ വചനം നീ അവരോടു പറയണം: “എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ രാവും പകലും നിലയ്‍ക്കാതെ ഒഴുകട്ടെ; കാരണം എന്റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവർക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു.


ഞങ്ങളുടെ പിതാക്കന്മാർ അധ്വാനിച്ചു നേടിയ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, പുത്രീപുത്രന്മാർ എന്നിവയെല്ലാം ഞങ്ങൾക്കു യൗവനംമുതൽ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു.


ലജ്ജിതരായി ഞങ്ങൾ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല.”


നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവൻ വിജനമായിത്തീർന്നിരിക്കുന്നു. എന്റെ കൂടാരങ്ങൾ ക്ഷണനേരംകൊണ്ടു തകർന്നുവീഴുന്നു; കൂടാരവിരിപ്പുകൾ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളിൽ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സർവേശ്വരൻ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു.


സ്‍ത്രീകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേൾക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിൻ; ഓരോരുത്തരും തന്റെ അയൽക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ.


രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു; അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു.


എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു.


യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?


യെരൂശലേമേ, സർവേശ്വരനോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുക; നിന്റെ അശ്രുധാര രാപകൽ നദിപോലെ ഒഴുകട്ടെ. നീ സ്വസ്ഥയായിരിക്കരുത്; കണ്ണുകൾക്ക് വിശ്രമം നല്‌കുകയുമരുത്.


എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീർ നദിപോലെ എന്നിൽ നിന്നൊഴുകുന്നു.


സർവേശ്വരൻ, സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളിൽ വിലാപം ഉണ്ടാകും; തെരുവുകളിൽ മുറവിളി ഉയരും. അവർ വയലിൽനിന്നു പണിക്കാരെ വിലപിക്കാൻ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും.


യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:


Lean sinn:

Sanasan


Sanasan