Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:16 - സത്യവേദപുസ്തകം C.L. (BSI)

16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:16
29 Iomraidhean Croise  

മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകൾ ഓർക്കണമേ. ‘അവിശ്വസ്തത കാട്ടിയാൽ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും.


ഉയരത്തിൽ കയറാൻ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം.


മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പറക്കുന്ന പതിരുപോലെ ഞാൻ നിങ്ങളെ ചിതറിക്കും.


അവർക്കും അവരുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയ ദേശത്തുനിന്ന് അവർ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാൻ അയയ്‍ക്കും.


നീ അവരോടു പറയണം: “സർവശക്തനും ഇസ്രായേലിന്റെ ദൈവവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾ കുടിച്ചു ലഹരി പിടിച്ചു ഛർദിക്കുവിൻ; നിങ്ങളുടെ ഇടയിലേക്കു ഞാൻ അയയ്‍ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്‌ക്കാത്തവിധം വീഴുവിൻ.


ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയയ്‍ക്കുന്നു; ഞാൻ അവരെ തിന്നാൻ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.


ഞാൻ അവരെ ശ്രദ്ധിക്കുന്നത് അവർക്കു നന്മ ചെയ്യാനല്ല, അനർഥങ്ങൾ വരുത്താനാണ്; ഈജിപ്തിൽ പാർക്കുന്ന യെഹൂദന്മാരെല്ലാം പൂർണമായി നശിക്കുന്നതുവരെ വാളും ക്ഷാമവുംകൊണ്ട് അവർ സംഹരിക്കപ്പെടും.


“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളിൽ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സർവേശ്വരൻ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.


അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? കൊത്തുരൂപങ്ങൾകൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങൾകൊണ്ടും അവർ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?


അതുകൊണ്ടു നീ പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയിൽനിന്നു നിങ്ങളെ ഞാൻ ഒന്നിച്ചുകൂട്ടും. ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽ നിന്നു നിങ്ങളെ കൂട്ടിച്ചേർക്കും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരിച്ചു നല്‌കും.


ഞാൻ അവരെ ജനതകളുടെ ഇടയിലേക്കും വിവിധ രാജ്യങ്ങളിലേക്കും ചിതറിക്കുമ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും.


ഞാൻ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാൻ സത്യം ചെയ്തു പറയുന്നു:


അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നു മരുഭൂമിയിൽ വച്ചു ഞാൻ ശപഥം ചെയ്തു. കാരണം അവർ എന്റെ കല്പനകൾ പാലിച്ചില്ല. എന്റെ ചട്ടങ്ങൾ നിരസിക്കുകയും ചെയ്തു. അവർ എന്റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാർ പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു.


മനുഷ്യപുത്രാ, സോരിനെക്കുറിച്ചു വിലാപഗാനം ആലപിക്കുക.


നിങ്ങളിൽ മൂന്നിലൊരു ഭാഗം ജനം പകർച്ചവ്യാധികൾകൊണ്ടും പട്ടിണികൊണ്ടും മരണമടയും. മൂന്നിലൊരു ഭാഗം വാളിനാൽ കൊല്ലപ്പെടും. മൂന്നിലൊരു ഭാഗത്തെ നാനാദിക്കുകളിലേക്കും ഞാൻ തുരത്തും. ഊരിയ വാളുമായി ഞാൻ അവരെ പിന്തുടരും.


ഉപരോധം അവസാനിക്കുമ്പോൾ ആ രോമത്തിന്റെ മൂന്നിലൊന്ന് എടുത്ത് നഗരമധ്യത്തിൽവച്ചു കത്തിക്കുക. മൂന്നിലൊന്നു നഗരത്തിനു ചുറ്റും നടന്നു, നിന്റെ വാളുകൊണ്ട് അരിഞ്ഞു കളയണം. ശേഷിച്ച മൂന്നിലൊന്നു കാറ്റിൽ പറത്തുക. ഞാൻ വാളുമായി അവയെ പിന്തുടരും.


ജനതകളുടെ ഇടയിൽ ഞാൻ നിങ്ങളെ ചിതറിക്കും; ഞാൻ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങൾ പാഴായും തീരും.


സർവേശ്വരൻ, സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളിൽ വിലാപം ഉണ്ടാകും; തെരുവുകളിൽ മുറവിളി ഉയരും. അവർ വയലിൽനിന്നു പണിക്കാരെ വിലപിക്കാൻ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും.


ആ സമയം വരുമ്പോൾ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവർ ഇങ്ങനെ വിലപിക്കും. ഞങ്ങൾ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളിൽനിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.


ഞാൻ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയിൽ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീർന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.


ശത്രുക്കളുടെ മുമ്പിൽ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയിൽക്കൂടി നിങ്ങൾ അവരുടെ നേരെ ചെല്ലും; എന്നാൽ ഏഴു വഴിയിൽകൂടി നിങ്ങൾ പിന്തിരിഞ്ഞോടും. നിങ്ങൾക്കു നേരിട്ട അനുഭവം കാണുമ്പോൾ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും.


നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാർത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങൾ കല്ലും മരവുംകൊണ്ടു നിർമ്മിച്ച ദേവന്മാരെ പൂജിക്കും.


ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിർമ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങൾ സേവിക്കും.


ഞാൻ ഇങ്ങനെ പറയുമായിരുന്നു: “വിദൂരതയിലേക്ക് അവരെ ചിതറിക്കും; ജനതകളിൽനിന്ന് അവരെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതെയാക്കും.”


സർവേശ്വരൻ നിങ്ങളെ മറ്റു ജനതകളുടെ ഇടയിൽ ചിതറിക്കും; അവരുടെ ഇടയിൽ നിങ്ങൾ ചെറിയൊരു ഗണം മാത്രമായിരിക്കും.


ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ!


Lean sinn:

Sanasan


Sanasan