തന്റെ ചാർച്ചക്കാരും ശമര്യാസൈന്യവും കേൾക്കെ അയാൾ പറഞ്ഞു: “ദുർബലരായ ഈ യെഹൂദന്മാർ എന്തു ചെയ്യാൻ പോകുന്നു? അവർ മതിൽ മുഴുവൻ പുനരുദ്ധരിക്കുമോ? അവർക്കു യാഗാർപ്പണം നടത്താൻ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവർ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്നു കല്ലുകൾ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവർ ഉറപ്പിക്കുമോ?”
അതിന്റെ കോട്ടകളിൽ മുൾച്ചെടികളും സുരക്ഷിതസങ്കേതങ്ങളിൽ തൂവ, ഞെരിഞ്ഞിൽ എന്നിവയും വളരും. അതു കുറുനരികളുടെ വിഹാരരംഗമാകും; ഒട്ടകപ്പക്ഷികൾ അവിടെ താവളമാക്കും. അവിടെ കാട്ടുമൃഗങ്ങൾ കഴുതപ്പുലിയെ കണ്ടുമുട്ടും.
ഞാൻ എന്റെ ദാസന്റെ വാക്കുകൾ സ്ഥിരീകരിക്കുന്നു. എന്റെ ദൂതന്മാരുടെ ഉപദേശങ്ങൾ നടപ്പാക്കുന്നു. യെരൂശലേമിൽ കുടിപാർപ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങൾ വീണ്ടും നിർമിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്.
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാൻ വിളിക്കും; അവർ വന്നു യെരൂശലേമിന്റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകൾക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങൾക്കു മുമ്പിലും സിംഹാസനങ്ങൾ സ്ഥാപിക്കും.
ഈ ജനത്തോടു ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോൾ അവർ നിന്നോടു ചോദിക്കും. “ഞങ്ങൾക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സർവേശ്വരൻ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങൾ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഞങ്ങൾ എന്തു പാപം ചെയ്തു?”
ഈ ആലയം ശീലോയെപ്പോലെ ആകുമെന്നും ഈ നഗരം ജനവാസമില്ലാതെ ശൂന്യമായിത്തീരുമെന്നും നീ എന്തിനു സർവേശ്വരന്റെ നാമത്തിൽ പ്രവചിച്ചു? ‘ജനമെല്ലാം സർവേശ്വരന്റെ ആലയത്തിൽ യിരെമ്യാക്ക് എതിരെ ചുറ്റും കൂടി.
ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെരൂശലേമിലും യെഹൂദ്യാനഗരങ്ങളിലും ഞാൻ വരുത്തിയ എല്ലാ അനർഥങ്ങളും നിങ്ങൾ കണ്ടല്ലോ; ഇന്ന് അവയെല്ലാം ശൂന്യമായി കിടക്കുന്നു; ആരും അവിടെ പാർക്കുന്നില്ല.
ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ കേഴുന്നു; അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ പീഡിപ്പിക്കപ്പെടുന്നു; അവൾ മഹാദുരിതത്തിലായിരിക്കുന്നു.
സർവേശ്വരൻ യെഹൂദായിലെ വാസസ്ഥലങ്ങൾ നിഷ്കരുണം നശിപ്പിച്ചു. അവിടുത്തെ ഉഗ്രരോഷത്താൽ യെഹൂദാജനത്തിന്റെ കോട്ടകൾ ഇടിച്ചു നിരത്തി, അവരുടെ രാജ്യത്തിന്റെയും ഭരണാധികാരികളുടെയുംമേൽ അപമാനം ചൊരിഞ്ഞു.
അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകൾ താഴ്‌വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാൻ പൊളിച്ചുകളയും.
കാരണം നീ ഒമ്രിയുടെ ചട്ടങ്ങൾ പാലിച്ചു; ആഹാബുവംശത്തിന്റെ പ്രവർത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാൻ നിന്നെ ശൂന്യമാക്കും; നിന്നിൽ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും.
ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു.