Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:6 - സത്യവേദപുസ്തകം C.L. (BSI)

6 അവർ പറയുന്നതു ഞാൻ ശ്രദ്ധിച്ചുകേട്ടു; അവർ പറഞ്ഞത് അസത്യമായിരുന്നു. ഞാൻ ഇതു ചെയ്തുപോയല്ലോ എന്നു പറഞ്ഞ് ആരും തങ്ങളുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവന്റെ വഴിക്കു പോകുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞ് ആരും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര പടയ്ക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര യുദ്ധത്തിനായി പായുന്നതുപോലെ ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ഞാൻ ശ്രദ്ധവെച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 ഞാൻ ശ്രദ്ധയോടെ കേട്ടു, എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല. “ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ് ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല. കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:6
24 Iomraidhean Croise  

ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ! എന്നെ എതിർക്കുന്നത് എന്തിനെന്നു പറഞ്ഞാലും


ഞാൻ ശിക്ഷ അനുഭവിച്ചു; ഇനി കുറ്റം ചെയ്യുകയില്ല; എന്റെ അറിവിൽപ്പെടാത്ത വഴി ഉണ്ടെങ്കിൽ കാണിച്ചുതരിക.


ഞാൻ അധർമം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇനി ഞാൻ അത് ആവർത്തിക്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?


ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാൻ, സർവേശ്വരൻ സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.


അതിനാൽ സർവേശ്വരൻ നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാൻ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാൽ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സർവേശ്വരനെ കാത്തിരിക്കുന്നവർ അനുഗൃഹീതർ.


അവന്റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനിൽനിന്ന് എന്റെ മുഖം മറച്ചു. എന്നിട്ടും അവൻ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടർന്നു.


മർദിതരെ സഹായിക്കാൻ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോൾ സർവേശ്വരൻ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവർക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിർത്തി.


‘ഞാൻ ഒരു സ്വപ്നം കണ്ടു, ഞാനൊരു സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ വ്യാജമായി പ്രവചിക്കുന്ന പ്രവാചകർ പറയുന്നതു ഞാൻ കേട്ടിരിക്കുന്നു.


അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു.


നോക്കൂ, നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാൻ കഴിയുമോ എന്നു യെരൂശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളിൽ അന്വേഷിക്കുവിൻ; ആരെയെങ്കിലും കണ്ടാൽ ഞാൻ അവളോടു ക്ഷമിക്കും.


താൻ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോർത്ത് അവയിൽനിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവൻ ജീവിക്കും; അവൻ മരിക്കയില്ല.


ഞാൻ ആ ദേശത്തെ നശിപ്പിക്കാതിരിക്കാൻവേണ്ടി കോട്ട പണിയാനും അതിന്റെ വിള്ളലുകളിൽ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാൻ കണ്ടില്ല.


ഇസ്രായേൽ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങൾ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ നിയമസംഹിതയിൽ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു.


ദൈവഭക്തർ ഭൂമിയിൽ ഇല്ലാതായി. മനുഷ്യരുടെ ഇടയിൽ നേരുള്ളവർ ആരും ഇല്ല. എല്ലാവരും രക്തം ചൊരിയാൻ പതിയിരിക്കുന്നു; സ്വന്തം സഹോദരനെ വേട്ടയാടാൻ അവർ വല വിരിക്കുന്നു.


നിശ്ചയമായും അവൾ എന്നെ ഭയപ്പെടും. എന്റെ ശിക്ഷണം അവൾ സ്വീകരിക്കും. ഞാൻ അവൾക്കു വരുത്തിയ ശിക്ഷകൾ അവൾ കാണാതെപോവുകയില്ല എന്നു ഞാൻ കരുതി. എങ്കിലും കൂടുതൽ ജാഗ്രതയോടെ അവൾ ദുഷ്ടത കാട്ടി.


അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങൾ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ.


സർവേശ്വരനോടു ഭക്തിയുള്ളവർ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സർവേശ്വരന്റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തിൽ വച്ചിട്ടുണ്ട്.


ചിലർ കരുതുന്നതുപോലെ, തന്റെ വാഗ്ദാനം നിറവേറ്റുവാൻ കർത്താവു കാലവിളംബം വരുത്തുകയില്ല. എന്നാൽ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തിൽനിന്നു പിൻതിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീർഘകാലം ക്ഷമിക്കുന്നു.


ഈ മഹാമാരികൾകൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടർന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവർ ആരാധിക്കുന്ന വിഗ്രഹങ്ങൾ. അവയ്‍ക്കു കാണുവാനോ, കേൾക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ.


Lean sinn:

Sanasan


Sanasan