Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:22 - സത്യവേദപുസ്തകം C.L. (BSI)

22 ഗിലെയാദിൽ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാർ ആരുമില്ലേ? എന്റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 ഗിലെയാദിൽ ഔഷധം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്‍റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

22 ഗിലെയാദിൽ ഔഷധലേപനം ഇല്ലേ? അവിടെ വൈദ്യനില്ലേ? എന്റെ ജനത്തിന്റെ മുറിവിന് സൗഖ്യം വരാത്തത് എന്തുകൊണ്ട്?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:22
17 Iomraidhean Croise  

അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലെയാദിൽനിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യർ ആ വഴി വരുന്നതു കണ്ടു.


പിതാവ് അവരോടു പറഞ്ഞു: “വേറെ മാർഗമില്ലെങ്കിൽ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളിൽ എടുത്തുകൊള്ളുക.


യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.


യെഹൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ എനിക്കു മനോഹരമായ ഗിലെയാദുപോലെയും ലെബാനോന്റെ കൊടുമുടിപോലെയുമാകുന്നു; എങ്കിലും ഞാൻ നിന്നെ മരുഭൂമിയാക്കും; ജനവാസമില്ലാത്ത നഗരങ്ങൾപോലെ,


ഈജിപ്തിന്റെ പുത്രിയായ കന്യകയേ, നീ ഗിലെയാദിൽ പോയി തൈലം വാങ്ങുക; പല ഔഷധങ്ങൾ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല.


പെട്ടെന്നു ബാബിലോൺ വീണു തകർന്നുപോയി, അവൾക്കുവേണ്ടി വിലപിക്കുവിൻ. അവളുടെ മുറിവിൽ പുരട്ടാൻ തൈലം കൊണ്ടുവരുവിൻ; ഒരുവേള അവൾക്കു സൗഖ്യം ലഭിച്ചേക്കാം.


കിണർ അതിലെ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നതുപോലെ, അവൾ തന്റെ ദുഷ്ടത സൂക്ഷിക്കുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു; രോഗവും മുറിവുകളും മാത്രം ഞാൻ എപ്പോഴും കാണുന്നു.


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും.


യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?


യെഹൂദായും ഇസ്രായേലും നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ ചരക്കുകൾക്കു പകരം മിന്നീത്തിലെ കോതമ്പും അത്തിപ്പഴവും തേനും എണ്ണയും സുഗന്ധതൈലവും നല്‌കി.


രൂബേൻഗോത്രക്കാർക്കും ഗാദ്ഗോത്രക്കാർക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവർ കണ്ടു.


തനിക്കുള്ള സർവസ്വവും വൈദ്യന്മാർക്കു കൊടുത്തിട്ടും പന്ത്രണ്ടു വർഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാൻ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ


Lean sinn:

Sanasan


Sanasan