Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:16 - സത്യവേദപുസ്തകം C.L. (BSI)

16 അവരുടെ കുതിരകളുടെ ഫൂൽക്കാരം ദാനിൽനിന്നു കേൾക്കുന്നു; ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവർ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 അവന്റെ കുതിരകളുടെ ചിറാലിപ്പ് ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമൊക്കെയും വിറയ്ക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം ദാനിൽനിന്നു കേൾക്കുന്നു; അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമെല്ലാം വിറയ്ക്കുന്നു; അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം ദാനിൽനിന്ന് കേൾക്കുന്നു; ആൺകുതിരകളുടെ ചിനപ്പുകൊണ്ടു നാടുമുഴുവൻ നടുങ്ങുന്നു. ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും പട്ടണത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:16
22 Iomraidhean Croise  

അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കുന്നതു നീയോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയജനകമല്ലേ?


ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ.


അങ്ങയെ അറിയാത്ത ജനതകളുടെ മേലും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ, അവർ യാക്കോബുവംശജരെ വിഴുങ്ങിയിരിക്കുന്നു; അവർ അവരെ നശിപ്പിച്ചു; അവരുടെ പാർപ്പിടം നിർജനമാക്കിയിരിക്കുന്നു.”


ഞങ്ങളുടെ പിതാക്കന്മാർ അധ്വാനിച്ചു നേടിയ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, പുത്രീപുത്രന്മാർ എന്നിവയെല്ലാം ഞങ്ങൾക്കു യൗവനംമുതൽ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു.


നിങ്ങളെ വിഴുങ്ങുന്നവർ വിഴുങ്ങപ്പെടും, നിങ്ങളുടെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും, നിങ്ങളെ കൊള്ളയടിക്കുന്നവർ കൊള്ളയടിക്കപ്പെടും, നിങ്ങളെ കവർച്ച ചെയ്യുന്നവർ കവർച്ച ചെയ്യപ്പെടും.


“സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചിൽ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിൻറേതല്ല, ഭീതിയുടെ ശബ്ദമാണ്.


ഞാൻ പർവതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകൾ ആടിക്കൊണ്ടിരിക്കുന്നു.


സിംഹം കുറ്റിക്കാട്ടിൽനിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകൻ സങ്കേതത്തിൽനിന്നു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.


അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങൾ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുർബലമാണ് അവരുടെ കരങ്ങൾ.


അവർ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീർക്കും; നിന്റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്റെ ആടുമാടുകളെ അവർ തിന്നൊടുക്കും; നിന്റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങൾ അവർ വാളിനിരയാക്കും.


അവരുടെ കൈയിൽ വില്ലും കുന്തവുമുണ്ട്; അവർ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്റെ ഇരമ്പൽ പോലെയാണ്.


ബാബിലോൺദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു.


അവർ വില്ലും കുന്തവും കൈയിൽ ഏന്തിയിരിക്കുന്നു; നിർഭയരായ ക്രൂരന്മാരാണവർ; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോൻപുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാൻ അവർ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”


ചാട്ടവാറിന്റെ പടപടശബ്ദം! ചക്രങ്ങളുടെ കടകടാരവം! കുതിച്ചുപായുന്ന കുതിരകൾ!


പർവതങ്ങൾ അങ്ങയെ കണ്ടു വിറച്ചു. ജലപ്രവാഹങ്ങൾ പ്രവഹിച്ചു. അഗാധജലം ഗർജിച്ചു. ഉയരത്തിലേക്ക് അതിന്റെ തിരമാലകളെ ഉയർത്തി.


ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ.


എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.


തങ്ങളുടെ ഗോത്രപിതാവായ ദാനിന്റെ പേര് അവർ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്റെ പേര്.


ഗിലെയാദ്‍ദേശം ഉൾപ്പെടെ, ദാൻമുതൽ ബേർ-ശേബവരെയുള്ള ഇസ്രായേൽജനമെല്ലാം ഏകമനസ്സോടെ മിസ്പായിൽ സർവേശ്വരസന്നിധിയിൽ ഒന്നിച്ചുകൂടി.


കുതിരകൾ കുതിച്ചോടി വരുന്നു; അവയുടെ കുളമ്പടികൾ ഉച്ചത്തിൽ കേൾക്കുന്നു.


Lean sinn:

Sanasan


Sanasan