Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:13 - സത്യവേദപുസ്തകം C.L. (BSI)

13 അവരുടെ വിളവ് ഞാൻ എടുക്കും; അവിടുന്ന് അരുളിച്ചെയ്യുന്നു. എന്നാൽ മുന്തിരിച്ചെടിയിൽ പഴങ്ങളില്ല; അത്തിമരത്തിൽ അത്തിപ്പഴങ്ങളുമില്ല; ഇലകൾപോലും കരിഞ്ഞിരിക്കുന്നു; അവയെ നശിപ്പിക്കുന്നവരെ ഞാൻ അയയ്‍ക്കും. നാം നിഷ്ക്രിയരായിരിക്കുന്നതെന്തുകൊണ്ട്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 “ഞാൻ അവരെ കൂട്ടിവരുത്തും” എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 “ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും, എന്ന് യഹോവയുടെ അരുളപ്പാട്. മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല. അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല, അതിന്റെ ഇലയും വാടിപ്പോകും. ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം വേഗംതന്നെ നഷ്ടപ്പെട്ടുപോകും.’ ”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:13
25 Iomraidhean Croise  

പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.


അവർ ഉപവസിച്ചാലും അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല; അവർ ഹോമയാഗവും ധാന്യയാഗവും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ടു ഞാൻ അവരെ നശിപ്പിക്കും.”


എന്റെ നാമത്തിൽ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാൻ പറയുന്നു: അവരെ ഞാൻ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവർ പറയുന്നു. അതുകൊണ്ട് ഞാൻ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും.


അവൻ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനൽക്കാലമാകുമ്പോൾ അതു ഭയപ്പെടുകയില്ല; അതിന്റെ ഇലകൾ എപ്പോഴും പച്ച ആയിരിക്കും; വരൾച്ചയുള്ള കാലത്ത് അതിന് ഉൽക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.


അവർ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീർക്കും; നിന്റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്റെ ആടുമാടുകളെ അവർ തിന്നൊടുക്കും; നിന്റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങൾ അവർ വാളിനിരയാക്കും.


അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”


അതുകൊണ്ട് എന്റെ രോഷം അവരുടെമേൽ ചൊരിഞ്ഞു; എന്റെ ക്രോധാഗ്നിയിൽ ഞാൻ അവരെ ദഹിപ്പിച്ചു. അവരുടെ പ്രവൃത്തികൾക്കു തക്ക ശിക്ഷ അവർക്കു നല്‌കുകയും ചെയ്തിരിക്കുന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


എന്റെ കാമുകന്മാർ തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാൻ ശൂന്യമാക്കും; അവയെ ഞാൻ കാടാക്കിത്തീർക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നൊടുക്കും.


നമ്മുടെ മുന്തിരിവള്ളികൾ അവ നശിപ്പിച്ചു; അത്തിമരങ്ങൾ ഒടിച്ചുതകർത്തു. അവയുടെ തൊലി ഉരിഞ്ഞുകളഞ്ഞ് കൊമ്പുകളൊക്കെ വെളുപ്പിച്ചു.


നിങ്ങളുടെ പ്രയത്നം വ്യർഥമാകും. ഭൂമി നിങ്ങൾക്ക് വിളവു തരികയില്ല. വൃക്ഷങ്ങൾ ഫലം നല്‌കുകയുമില്ല.


അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം.


ഞാൻ ദേശത്തെങ്ങും വരൾച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സർവ പ്രയത്നങ്ങളിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.


നിങ്ങൾ ഉൽപാദിപ്പിച്ച സകലവും ഞാൻ ഉഷ്ണക്കാറ്റും പൂപ്പലും കന്മഴയും അയച്ചു നശിപ്പിച്ചെങ്കിലും നിങ്ങൾ അനുതപിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


“ഞാൻ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.”


വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.


പൊള്ളുന്ന ചൂടോടെ സൂര്യൻ ഉദിച്ചുയരുന്നു. അതിന്റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്റെ പ്രയത്നങ്ങൾക്കിടയിൽ വാടി നശിക്കുന്നു.


Lean sinn:

Sanasan


Sanasan