Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:12 - സത്യവേദപുസ്തകം C.L. (BSI)

12 ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അവർക്ക് അല്പം പോലും ലജ്ജ തോന്നിയില്ല. ലജ്ജിക്കാൻ അവർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവരും വീഴും; ഞാൻ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്ത് അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്തു അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:12
20 Iomraidhean Croise  

അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാൻ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേർക്കും പിതാവിലൂടെ സന്തതികൾ ഉണ്ടാകട്ടെ.”


ബലവാനായ മനുഷ്യാ, ദൈവഭക്തർക്കെതിരെ ചെയ്ത ദുഷ്ടതയിൽ നീ അഭിമാനം കൊള്ളുന്നുവോ?


“ഇതാ, ദൈവത്തിൽ ശരണം വയ്‍ക്കാതെ ധനസമൃദ്ധിയിൽ മദിച്ച്, സമ്പത്തിൽ അഭയം തേടിയവൻ.”


ജനത്തിനും പുരോഹിതനും ദാസനും യജമാനനും ദാസിക്കും യജമാനത്തിക്കും വാങ്ങുന്നവനും വിൽക്കുന്നവനും വായ്പ വാങ്ങുന്നവനും കൊടുക്കുന്നവനും പലിശയ്‍ക്കു പണം വാങ്ങുന്നവനും കൊടുക്കുന്നവനും ഒരേ അനുഭവം ഉണ്ടാകും.


അവ ദൈവത്തിന്റെ മഹത്ത്വപൂർണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവർക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവർ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവർ മറച്ചുവയ്‍ക്കുന്നില്ല. അവർക്കു ദുരിതം. അവർ സ്വയം നാശം വിളിച്ചുവരുത്തുന്നു.


അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയിൽ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അർഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.


എന്റെ നാമത്തിൽ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാൻ പറയുന്നു: അവരെ ഞാൻ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവർ പറയുന്നു. അതുകൊണ്ട് ഞാൻ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും.


അതുകൊണ്ട് അവരുടെ വഴികൾ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവർ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാൻ അവർക്ക് അനർഥം വരുത്തുമെന്നു” സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല.


അവർ ഇന്നുവരെ വിനയപ്പെട്ടിട്ടില്ല; അവർ ഭയപ്പെടുകയോ, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വച്ചിരുന്ന ധർമശാസ്ത്രവും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല.


ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവർക്കു ലജ്ജിക്കാൻ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവർ വീണുപോകും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അതുകൊണ്ടു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെ മുമ്പിൽ ഞാൻ ഇടർച്ചകൾ വയ്‍ക്കും, അവർ അതിൽ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയൽക്കാരും സ്നേഹിതരും നശിക്കും.”


പരസ്യമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും തന്റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി.


ശിക്ഷാദിവസത്തിൽ അന്ന് ഇസ്രായേൽ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാൻ ഇസ്രായേൽഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു.


എങ്കിലും നഗരത്തിനുള്ളിൽ സർവേശ്വരൻ ഉണ്ട്. അവിടുന്നു നീതി പ്രവർത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാൽ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.


പ്രതികാരം എൻറേതാണ് യഥാകാലം ഞാൻ പ്രതികാരം ചെയ്യും. അവരുടെ കാലുകൾ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.


അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവർ ചിന്തിക്കുന്നു.


Lean sinn:

Sanasan


Sanasan