Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:11 - സത്യവേദപുസ്തകം C.L. (BSI)

11 സമാധാനം ഇല്ലാതിരിക്കെ, ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞ് എന്റെ ജനത്തിന്റെ മുറിവ് അവർ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ് അവർ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:11
14 Iomraidhean Croise  

മീഖായായെ വിളിക്കാൻ പോയിരുന്ന ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തിൽ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരിൽ ഒരുവനെപ്പോലെ പറയണം.”


ഇസ്രായേൽരാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താൻ ഞാൻ പോകണമോ വേണ്ടയോ?” “പോകുക, സർവേശ്വരൻ അത് അങ്ങയുടെ കൈയിൽ ഏല്പിക്കും” അവർ പ്രതിവചിച്ചു.


അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങൾ യുദ്ധം കാണുകയില്ല; നിങ്ങൾക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാൻ നല്‌കും എന്നാണല്ലോ സർവേശ്വരനായ ദൈവമേ, പ്രവാചകന്മാർ അവരോടു പറയുന്നത്.”


സർവേശ്വരന്റെ വചനം നിരസിക്കുന്നവരോടു “നിങ്ങൾക്ക് എല്ലാം ശുഭമായിരിക്കും എന്നവൻ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തിൽ നടക്കുന്നവരോട് നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.


സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവർ പറയുന്നു.


നാം സമാധാനം കാംക്ഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതാകട്ടെ കൊടുംഭീതി.


നിന്റെ പ്രവാചകന്മാരുടെ ദർശനം വ്യാജവും ഭോഷത്തവുമായിരുന്നു. നിന്റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവർ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകൾ വ്യാജവും വഞ്ചനാപരവുമായിരുന്നു.


ഞാൻ ഒരിക്കലും നിരാശപ്പെടുത്താത്ത നീതിനിഷ്ഠരെ നിങ്ങൾ വ്യാജം പറഞ്ഞു നിരാശരാക്കി. ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞു തങ്ങളുടെ ജീവനെ രക്ഷിക്കാൻ ഇടനല്‌കാതെ ദുഷ്ടരെ നിങ്ങൾ പ്രോത്സാഹിപ്പിച്ചു.


വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാൻ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്റെയും ആത്മാവിൽ ഒരാൾ പ്രസ്താവിച്ചാൽ, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകൻ.


“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.


Lean sinn:

Sanasan


Sanasan