Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 8:10 - സത്യവേദപുസ്തകം C.L. (BSI)

10 അതുകൊണ്ട് അവരുടെ ഭാര്യമാരെ അന്യർക്കും നിലങ്ങൾ കവർച്ചക്കാർക്കും വിട്ടുകൊടുക്കും; വലിയവരും ചെറിയവരും ഒരുപോലെ അന്യായലാഭം കാംക്ഷിക്കുന്നു. പ്രവാചകൻ തുടങ്ങി പുരോഹിതൻവരെ എല്ലാവരും കപടമായി പെരുമാറുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 അതുകൊണ്ടു ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അതുകൊണ്ടു ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 8:10
28 Iomraidhean Croise  

എന്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ; അവളോടൊത്ത് അന്യർ ശയിക്കട്ടെ.


പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദർശനത്തിൽ പിഴപറ്റുന്നു. തീർപ്പു കല്പിക്കുന്നതിൽ അവർക്കു തെറ്റുപറ്റുന്നു.


അവന്റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനിൽനിന്ന് എന്റെ മുഖം മറച്ചു. എന്നിട്ടും അവൻ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടർന്നു.


അവിടുന്ന് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയയ്‍ക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല; ഞാൻ അവരോടു സംസാരിച്ചിട്ടുമില്ല. വ്യാജദർശനവും ഭാവിയെക്കുറിച്ചുള്ള വ്യർഥമായ പ്രവചനവും അവരുടെ ഹൃദയത്തിലെ വഞ്ചനയുമാണ് അവർ നിങ്ങളോടു പറയുന്നത്.


ഞാൻ വയലിൽ ചെന്നാൽ വാളിനിരയായവരെയും പട്ടണത്തിൽ കടന്നാൽ ക്ഷാമത്തിന്റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവർക്കു വിശ്രമമില്ല.


അന്യായമായി സ്വത്തു സമ്പാദിക്കുന്നവൻ താനിടാത്ത മുട്ടയ്‍ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്റെ മധ്യത്തിൽ അത് അവനെ പിരിയും; അവസാനം അവൻ ഭോഷനായിത്തീരുകയും ചെയ്യും.


സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മർദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു.


ഇസ്രായേല്യരും യെഹൂദ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദ്യയിലെയും യെരൂശലേമിലെയും നിവാസികളും തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതു കൊണ്ടുതന്നെ.


യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോൾ അവർ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങൾ അങ്ങയെ വഞ്ചിച്ചു; അവർ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാൽ ചെളിയിൽ താണപ്പോൾ, അവർ അങ്ങയെ വിട്ടുപോയി.


സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രൻ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സർവജനവും അപ്പോൾ ഒന്നിച്ചുകൂടി.


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


യെരൂശലേമിൽ നീതിമാന്മാരുടെ രക്തം ചൊരിയാൻ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു.


അവർ കൂട്ടമായി നിന്റെ അടുക്കൽ വരും; എന്റെ ജനമെന്നപോലെ നിന്റെ അടുക്കൽ വന്നിരുന്നു നീ പറയുന്നത് അവർ കേൾക്കുമെങ്കിലും അതുപോലെ പ്രവർത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങൾകൊണ്ട് അവർ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാൽ അവരുടെ ഹൃദയം സ്വാർഥലാഭത്തിലൂന്നിയിരിക്കുന്നു.


ദരിദ്രരെ നിങ്ങൾ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവർച്ച ചെയ്യുന്നു. അതിനാൽ നിങ്ങളുടെ രമ്യഹർമ്യങ്ങളിൽ പാർക്കാൻ നിങ്ങൾക്കിടവരികയില്ല. നിങ്ങൾ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാൻ നിങ്ങൾക്കിടയാവുകയില്ല.


ആ സമയം വരുമ്പോൾ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവർ ഇങ്ങനെ വിലപിക്കും. ഞങ്ങൾ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളിൽനിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.


അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”


എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാൻ വല്ലതും കിട്ടുമ്പോൾ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:


ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാൻ ഉണർത്തും. അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശപ്പെടുത്താൻ ഭൂമിയിൽ ഉടനീളം സഞ്ചരിക്കും.


അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകൾ ശൂന്യമാക്കപ്പെടും; അവർ വീടു പണിയും. പക്ഷേ അവർ അതിൽ പാർക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതിൽനിന്നു വീഞ്ഞു കുടിക്കുകയില്ല.”


അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങൾ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവർ വഴിതെറ്റിക്കുന്നു.


ദൈവത്തിന്റെ കാര്യസ്ഥൻ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷൻ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാൾ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.


Lean sinn:

Sanasan


Sanasan