Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:9 - സത്യവേദപുസ്തകം C.L. (BSI)

9 നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 നിങ്ങൾ മോഷ്‍ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം,

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:9
46 Iomraidhean Croise  

ഏലിയാ ജനത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങൾ എത്രകാലം ഇരുതോണിയിൽ കാൽ വയ്‍ക്കും? സർവേശ്വരനാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കിൽ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല.


“ഞാനല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്;”


വ്യർഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്; ധൂപം ഞാൻ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാർമികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്.


നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്റെ അനുശാസനങ്ങൾ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവർ നിത്യേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോടു നീതിപൂർവമായ വിധികൾ ആവശ്യപ്പെടുന്നു.


തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.


അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാൽ വിഗ്രഹങ്ങൾക്കു ധൂപമർപ്പിക്കാൻ യെരൂശലേം വീഥികൾക്കൊപ്പം നീ ധൂപപീഠങ്ങൾ സ്ഥാപിച്ചിരിക്കുന്നു.


നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു.


ഈ നഗരത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ബാബിലോണ്യർ വന്നു നഗരത്തിനു തീ വയ്‍ക്കും; എന്നെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി മട്ടുപ്പാവുകളുടെ മുകളിൽവച്ചു ബാലിനു ധൂപമർപ്പിക്കുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭവനങ്ങളോടും കൂടി അതിനെ ചുട്ടെരിക്കും.


കാരണം, അവിടത്തെ നിവാസികൾ, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവർ ചെയ്ത തിന്മപ്രവൃത്തികൾ നിമിത്തം അവർ എന്നെ പ്രകോപിപ്പിച്ചു. ‘ഞാൻ വെറുക്കുന്ന മ്ലേച്ഛതകൾ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്റെ ദാസന്മാരായ പ്രവാചകരെ ഞാൻ തുടരെ നിങ്ങളുടെ അടുക്കൽ അയച്ചു.


നിങ്ങൾ പാർക്കാൻ വന്നിരിക്കുന്ന ഈജിപ്തിൽ അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കാനും ഭൂതലത്തിലുള്ള സകല ജനതകളുടെയും ഇടയിൽ ശാപത്തിനും പരിഹാസത്തിനും ഇടയാകാനുമാണോ ആഗ്രഹിക്കുന്നത്?


യെഹൂദ്യയിലും യെരൂശലേം വീഥികളിലുംവച്ചു നിങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത ദുഷ്പ്രവൃത്തികൾ നിങ്ങൾ മറന്നുപോയോ?


മോവാബിലെ പൂജാഗിരികളിൽ യാഗം കഴിക്കുന്നവരെയും ദേവന്മാർക്കു ധൂപം അർപ്പിക്കുന്നവരെയും ഞാൻ ഇല്ലാതാക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ജീവനുള്ള സർവേശ്വരന്റെ നാമത്തിൽ അവർ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവർ ചെയ്യുന്നത്.


ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി.


പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ,


അവന്റെ പിതാവാകട്ടെ അക്രമം പ്രവർത്തിക്കുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെ ഇടയിൽ അയോഗ്യമായതു പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടു തന്റെ അപരാധംമൂലം അയാൾ മരിക്കും.


അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ?


സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ച ദിവസംതന്നെ അവർ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി.


നിങ്ങളുടെ ദുഷ്പ്രവൃത്തികളാലും മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കിയിരിക്കുകയാൽ നിശ്ചയമായും ഞാൻ നിങ്ങളെ അരിഞ്ഞുവീഴ്ത്തും; നിങ്ങളെ ഞാൻ വെറുതെ വിടുകയില്ല; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയുമില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


ബാൽവിഗ്രഹത്തിനു ധൂപാർച്ചന നടത്തിയും ആഭരണങ്ങൾ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടർന്നും അവൾ എന്നെ മറന്നു. അതുകൊണ്ട് ഞാൻ അവളെ ശിക്ഷിക്കും. ഇതു സർവേശ്വരന്റെ വചനം.


പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയിൽ കൊലപാതകം നടത്തുന്നു. അതേ, അവർ നീചകൃത്യം ചെയ്യുന്നു.


പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുന്നു; സ്വമേധാദാനങ്ങൾ നല്‌കി സ്വയം പ്രശംസിക്കുന്നു.


അവർ മട്ടുപ്പാവിൽനിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സർവേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നു. എന്നാൽ അതോടൊപ്പം മൽക്കാമിന്റെ നാമത്തിലും സത്യം ചെയ്യുന്നു.


“അപ്പോൾ ന്യായവിധിക്കായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; മന്ത്രവാദികൾക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരദേശികളോട് അന്യായം കാട്ടുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കും എതിരെ സാക്ഷ്യം വഹിക്കാൻ ഞാൻ ഉടനെ വരും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.


അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോൾ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ.


ദൈവമല്ലാത്ത ദുർഭൂതങ്ങൾക്ക് അവർ യാഗം അർപ്പിച്ചു. അവർ അറിയുകയോ അവരുടെ പിതാക്കന്മാർ ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത പുതുദേവന്മാരാണിവർ.


എന്നാൽ ഭീരുക്കൾ, അവിശ്വസ്തർ, കൊലപാതകികൾ, മലിനസ്വഭാവികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ എന്നിവർക്കും അസത്യവാദികൾക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”


നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്.


പുതിയ ദേവന്മാരെ അവർ സ്വീകരിച്ചപ്പോൾ യുദ്ധം നഗരവാതില്‌ക്കൽ എത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയിൽ പരിചയോ, കുന്തമോ കണ്ടതേയില്ല.


Lean sinn:

Sanasan


Sanasan