Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:8 - സത്യവേദപുസ്തകം C.L. (BSI)

8 നിങ്ങൾ വ്യർഥമായി കപടവാക്കുകളിൽ ആശ്രയിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:8
14 Iomraidhean Croise  

നിങ്ങൾ വമ്പു പറയുന്നു. മരണവുമായി ഞങ്ങൾ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങൾക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോൾ അതു ഞങ്ങളെ സ്പർശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും.


ദർശകരോടു ദർശിക്കരുതെന്നും പ്രവാചകരോടു ശരിയായതു പ്രവചിക്കരുതെന്നും അവർ പറയുന്നു. കേൾക്കാൻ ഇമ്പമുള്ള അസത്യം മാത്രം പറയുക.


ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവർ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവർ തിന്മയെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.


നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്.


വ്യാജപ്രവചനം നടത്തുകയും സ്വന്തമനസ്സിലെ വിചാരങ്ങൾ പ്രവചിക്കുകയും ചെയ്യുന്ന പ്രവാചകന്മാർ തങ്ങളുടെ ഹൃദയത്തിൽ എത്രകാലം വ്യാജം വച്ചുകൊണ്ടിരിക്കും?


വ്യാജസ്വപ്നങ്ങൾ പ്രവചിക്കുന്നവർക്കു ഞാൻ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; വ്യാജംകൊണ്ടും ആത്മപ്രശംസകൊണ്ടും അവർ എന്റെ ജനത്തെ വഴി തെറ്റിക്കുന്നു; ഞാൻ അവരെ അയയ്‍ക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവർ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


പിന്നീട് യിരെമ്യാപ്രവാചകൻ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സർവേശ്വരൻ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തിൽ ആശ്രയിക്കുമാറാക്കി.


അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, വാൾ അവരുടെ കഴുത്തിൽ വീണിരിക്കുമ്പോൾതന്നെ നിങ്ങൾക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്.


അതുകൊണ്ട് അവരുടെ ഭാര്യമാരെ അന്യർക്കും നിലങ്ങൾ കവർച്ചക്കാർക്കും വിട്ടുകൊടുക്കും; വലിയവരും ചെറിയവരും ഒരുപോലെ അന്യായലാഭം കാംക്ഷിക്കുന്നു. പ്രവാചകൻ തുടങ്ങി പുരോഹിതൻവരെ എല്ലാവരും കപടമായി പെരുമാറുന്നു.


Lean sinn:

Sanasan


Sanasan