Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:5 - സത്യവേദപുസ്തകം C.L. (BSI)

5 നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയൽക്കാരോടു നീതി പുലർത്തുകയും

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽ തമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ,

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:5
16 Iomraidhean Croise  

നിങ്ങൾ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കിൽ ദേശത്തിന്റെ നന്മ അനുഭവിക്കും.


ഞങ്ങളെ ഉപദേശിക്കുക; ഞങ്ങൾക്ക് നീതി നടത്തിത്തരിക; നട്ടുച്ചയ്‍ക്കു ഞങ്ങൾക്കു രാത്രിപോലെയുള്ള തണലേകുക.


ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകരുടെ കൈയിൽനിന്നു രക്ഷിക്കുവിൻ; അല്ലെങ്കിൽ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആർക്കും അതു ശമിപ്പിക്കാൻ കഴിയുകയില്ല.


ദേവദാരുവിന്റെ കാര്യത്തിൽ മികച്ചവനായതുകൊണ്ടു നീ ശ്രേഷ്ഠനായ രാജാവാണെന്നു കരുതുന്നുവോ? നിന്റെ പിതാവ് രാജോചിതമായ ജീവിതമല്ലേ നയിച്ചത്? അയാൾ നീതിമാനും ധർമിഷ്ഠനുമായിരുന്നു; അന്ന് അയാൾക്കെല്ലാം ശുഭമായിരുന്നു.


അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകന്റെ കൈയിൽനിന്നു രക്ഷിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്.


അതുകൊണ്ട് നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തുവിൻ; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ അനുസരിക്കുവിൻ, നിങ്ങൾക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനർഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോൾ മാറ്റും.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”


അവൻ അകൃത്യം ചെയ്യുന്നില്ല; അവൻ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അവൻ എന്റെ കല്പനകൾ പാലിക്കുകയും എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കുകയും ചെയ്യുന്നു. സ്വപിതാവിന്റെ അകൃത്യം നിമിത്തം അവൻ മരിക്കുകയില്ല; നിശ്ചയമായും അവൻ ജീവിക്കും.


നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഒരു നീതിനിഷ്ഠൻ പൂജാഗിരികളിൽ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പിൽ നമസ്കരിക്കുകയോ അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്‍ത്രീ അശുദ്ധയായിരിക്കുമ്പോൾ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവൻ ആരെയും പീഡിപ്പിക്കുകയില്ല;


അവൻ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അയാളുടെ കരങ്ങൾ അകൃത്യം ചെയ്യുന്നില്ല. വ്യവഹാരങ്ങളിൽ സത്യസന്ധതയോടെ തീർപ്പു കല്പിക്കുന്നു.


നിങ്ങളുടെ ഇടപാടുകളിൽ അനീതി കടന്നുകൂടരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.


യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാർപ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്‌വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങൾ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തത്?”


അവർ ഗിലെയാദിലെ യാബേശ്നിവാസികളിൽ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിൽ കൊണ്ടുവന്നു.


അന്നു ദെബോരായും അബീനോവാമിന്റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി.


Lean sinn:

Sanasan


Sanasan