Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:4 - സത്യവേദപുസ്തകം C.L. (BSI)

4 ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:4
16 Iomraidhean Croise  

ഇസ്രായേൽജനത്തിനു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാൻ ഉപേക്ഷിക്കും. ഇസ്രായേൽ സകല ജനതകൾക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും.


കാരണം, അവർ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിക്കുകയും ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു; സൈന്യങ്ങളുടെ സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.


ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവർ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവർ തിന്മയെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങൾ നിർമിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക?


പിന്നീട് യിരെമ്യാപ്രവാചകൻ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സർവേശ്വരൻ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തിൽ ആശ്രയിക്കുമാറാക്കി.


അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും ചെയ്ത് അവർ ഇസ്രായേലിൽ തിന്മ പ്രവർത്തിച്ചുവല്ലോ; ഞാൻ അത് അറിയുന്നു; ഞാൻ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


“പ്രവാസികളുടെയെല്ലാം അടുക്കൽ ആളയച്ചു പറയുക: നെഹലാമ്യനായ ശെമയ്യായെക്കുറിച്ചു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ അയയ്‍ക്കാതെ ശെമയ്യാ പ്രവചിക്കുകയും നിങ്ങളെ അസത്യത്തിൽ ആശ്രയിക്കുമാറാക്കുകയും ചെയ്തതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു:


സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവർ പറയുന്നു.


അതുകൊണ്ട് എന്റെ നാമത്തിൽ സ്ഥാപിതവും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാർക്കും നിങ്ങൾക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.


ഒരു പിടി ബാർലിക്കുവേണ്ടിയും ഏതാനും അപ്പക്കഷണങ്ങൾക്കു വേണ്ടിയും എന്റെ ജനത്തിന്റെ മധ്യത്തിൽവച്ചു നിങ്ങൾ എനിക്കു കളങ്കം ചേർത്തു. ഭോഷ്കിനു ചെവി കൊടുക്കുന്ന എന്റെ ജനത്തോടു വ്യാജം പറഞ്ഞു ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിക്കാൻ പാടില്ലാത്തവരെ സംരക്ഷിക്കുകയും ചെയ്തു.


അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”


നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരിൽ ഞാൻ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിർത്തവരെ നിങ്ങളുടെ മധ്യത്തിൽനിന്നു ഞാൻ നീക്കിക്കളയും; എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ പിന്നീടു ഗർവു കാട്ടുകയില്ല.


അബ്രഹാം ഞങ്ങളുടെ പൂർവപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തിൽനിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികൾ ചെയ്യുക. ഈ കല്ലുകളിൽനിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയും.


Lean sinn:

Sanasan


Sanasan