Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:32 - സത്യവേദപുസ്തകം C.L. (BSI)

32 അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്‌വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്‌വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാൽ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

32 അതുകൊണ്ട് ഇനി അതിനു തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്‌വര എന്നും പേരു പറയാതെ കൊലത്താഴ്‌വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; വേറേ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്‌വര എന്നും പേരു പറയാതെ കൊലത്താഴ്‌വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവർ തോഫെത്തിൽ ശവം അടക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

32 അതിനാൽ അതിനെ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ അല്ല, കശാപ്പുതാഴ്വര എന്നുതന്നെ വിളിക്കുന്ന കാലം വരുന്നു. സ്ഥലം ഇല്ലാതെയാകുംവരെ അവർ തോഫെത്തിൽത്തന്നെ ശവം അടക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:32
10 Iomraidhean Croise  

ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരിക്കലും നന്നാക്കാനാകാത്തവിധം ആ കുടം തകർന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാൻ തകർക്കും;” സംസ്കരിക്കുന്നതിനു മറ്റിടമില്ലാത്തതിനാൽ തോഫെത്തിൽ അവരെ സംസ്കരിക്കും.


യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളിൽ വച്ച് ആകാശശക്തികൾക്കു ധൂപാർപ്പണം നടത്തുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.


ഹർസീത്ത് കവാടത്തിന്റെ പുറത്തുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ,


അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെൻ-ഹിന്നോം താഴ്‌വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്‌വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


തങ്ങളുടെ പുത്രീപുത്രന്മാരെ ഹോമിക്കാൻ തോഫെത്ത് പൂജാപീഠം ബെൻ-ഹിന്നോം താഴ്‌വരയിൽ അവർ സ്ഥാപിച്ചിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല.


നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കപ്പെടും. നിങ്ങളിൽ വധിക്കപ്പെട്ടവരെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പിലേക്ക് എറിയും.


നിങ്ങളുടെ പൂജാഗിരികളും ധൂപപീഠങ്ങളും ഞാൻ നശിപ്പിക്കും. തകർന്ന വിഗ്രഹങ്ങളുടെമേൽ ഞാൻ നിങ്ങളുടെ ശവശരീരങ്ങൾ എറിയും.


Lean sinn:

Sanasan


Sanasan