Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:30 - സത്യവേദപുസ്തകം C.L. (BSI)

30 യെഹൂദ്യയിലെ ജനം എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തിൽ അവർ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. അങ്ങനെ അവർ അതിനെ അശുദ്ധമാക്കി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

30 യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാട്. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 ”യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു” എന്നു യഹോവയുടെ അരുളപ്പാടു. ”എന്‍റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 യെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

30 “ ‘യെഹൂദാജനം എന്റെ ദൃഷ്ടിയിൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു, എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തെ മലിനമാക്കേണ്ടതിന് അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:30
20 Iomraidhean Croise  

തന്റെ പിതാവായ ഹിസ്ക്കീയാ നശിപ്പിച്ച പൂജാഗിരികൾ അദ്ദേഹം വീണ്ടും പണിതു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ബാലിനു ബലിപീഠങ്ങൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകൾ സ്ഥാപിക്കുകയും ചെയ്തു. വാനഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.


ഞാൻ എന്റെ നാമം യെരൂശലേമിൽ സ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തിൽ അദ്ദേഹം ബലിപീഠങ്ങൾ പണിതു.


താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ സ്ഥാപിച്ചു. ഈ ആലയത്തെക്കുറിച്ച് അവിടുന്നു ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഇങ്ങനെ അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും.


ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമ്മിച്ചിരുന്ന ബലിപീഠങ്ങളും സർവേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിൽ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തു പൊടിയാക്കി കിദ്രോൻതോട്ടിൽ ഒഴുക്കി.


അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽനിന്ന് അന്യദേവന്മാരെയും താൻ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയം സ്ഥാപിച്ചിരുന്ന പർവതത്തിലും യെരൂശലേമിന്റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു.


തന്റെ പിതാവ് ഹിസ്കീയാ ഇടിച്ചുകളഞ്ഞ പൂജാഗിരികൾ അദ്ദേഹം വീണ്ടും പണിതു; ബാൽ വിഗ്രഹങ്ങൾക്കുവേണ്ടി ബലിപീഠങ്ങൾ നിർമ്മിച്ചു. അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി; ആകാശഗോളങ്ങളെ ആരാധിച്ചു.


താൻ നിർമ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും;


അതുകൊണ്ട് ഞാൻ അവർക്കായി കഷ്ടതകൾ തിരഞ്ഞെടുത്ത് അവരുടെമേൽ വരുത്തും. കാരണം ഞാൻ വിളിച്ചപ്പോൾ ആരും വിളികേട്ടില്ല. ഞാൻ സംസാരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുമില്ല. എന്നാൽ എന്റെ ദൃഷ്‍ടിയിൽ തിന്മയായത് അവർ ചെയ്തു. എനിക്ക് അനിഷ്ടമായത് അവർ തിരഞ്ഞെടുത്തു.


അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരം ചെയ്യും; നിർജീവവിഗ്രഹങ്ങൾകൊണ്ട് അവർ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചിരിക്കുന്നു.


“പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധർമികളാണ്. എന്റെ ആലയത്തിൽപോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


എന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവർ അതിൽ മ്ലേച്ഛ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു.


തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാൻ അവർ ബെൻ-ഹിന്നോം താഴ്‌വരയിൽ ബാലിനു പൂജാഗിരികൾ പണിതു; അതു ഞാൻ കല്പിച്ചതല്ല. അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവർത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.


അവർ മനോഹരമായ ആഭരണങ്ങൾകൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവർ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിർമിച്ചു. അതിനാൽ ഞാൻ അവ അവർക്ക് അശുദ്ധവസ്തുക്കളാക്കും.


കൈപോലെ തോന്നിയ ഭാഗം നീട്ടി അയാൾ എന്റെ മുടിക്കു പിടിച്ചു; ദൈവാത്മാവ് എന്നെ ആകാശത്തിന്റെയും ഭൂമിയുടെയും മധ്യേ ഉയർത്തി ദിവ്യദർശനത്തിൽ എന്നെ യെരൂശലേമിലേക്കു നയിച്ചു; അവിടെ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‌ക്കൽ എന്നെ നിർത്തി. ദൈവത്തിന്റെ തീക്ഷ്ണത ജ്വലിപ്പിക്കുന്ന ബിംബത്തിന്റെ പീഠവും അവിടെ ഉണ്ടായിരുന്നു.


അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങൾ നിർത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കും.


ഏഴുവർഷം പലരുമായി അവൻ ഉടമ്പടി ഉണ്ടാക്കും. ഈ കാലഘട്ടത്തിന്റെ മധ്യത്തിൽ യാഗവും വഴിപാടുകളും നിർത്തലാക്കും. മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും. വിനാശകന് വിധിക്കപ്പെട്ടിരിക്കുന്ന അന്ത്യം വന്നു ചേരുന്നതുവരെ അവൻ നിലനില്‌ക്കും.


Lean sinn:

Sanasan


Sanasan