യിരെമ്യാവ് 7:25 - സത്യവേദപുസ്തകം C.L. (BSI)25 നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന നാൾമുതൽ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടർച്ചയായി ഞാൻ അയച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)25 നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം25 നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. Faic an caibideil |
ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ കടുത്ത കുറ്റങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നായിരിക്കുന്നതുപോലെ അന്യരാജാക്കന്മാരുടെ കൈയിൽ വാളിനും പ്രവാസത്തിനും കവർച്ചയ്‍ക്കും കടുത്ത അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.
ദുർമാർഗങ്ങളിൽനിന്നു നിങ്ങൾ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങൾ പാർക്കും എന്ന സന്ദേശവുമായി എന്റെ ദാസരായ പ്രവാചകന്മാരെ ഞാൻ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചു; അതു നിങ്ങൾ കേൾക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.
നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങൾ എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്?” എന്നു നിങ്ങൾ ചോദിക്കുന്നു. മനുഷ്യൻ ദൈവത്തെ കൊള്ള ചെയ്യുമോ?