Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:23 - സത്യവേദപുസ്തകം C.L. (BSI)

23 എങ്കിലും ഞാൻ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങൾ എന്റെ വാക്കുകൾ അനുസരിക്കുവിൻ, എന്നാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും; ഞാൻ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാൽ നിങ്ങൾക്കു ശുഭമായിരിക്കും.’

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

23 എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിനു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചത്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 എന്‍റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്ക് ദൈവമായും നിങ്ങൾ എനിക്ക് ജനമായും ഇരിക്കും; നിങ്ങൾക്ക് ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നു ഞാൻ അവരോടു കല്പിച്ചത്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

23 എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:23
38 Iomraidhean Croise  

അവർ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂർത്തിയാക്കും.


അവർ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളിൽതന്നെ അവർ ചരിക്കുന്നു.


യാഗവും വഴിപാടും അവിടുന്ന് ആഗ്രഹിച്ചില്ല; ഹോമയാഗവും പാപപരിഹാരയാഗവും അവിടുന്ന് ആവശ്യപ്പെട്ടില്ല. എന്നാൽ അവിടുന്ന് എന്റെ കാതുകൾ തുറന്നുതന്നു.


എന്റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കിൽ, ഇസ്രായേൽജനം എന്റെ വഴിയിൽ നടന്നിരുന്നെങ്കിൽ.


അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവർത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താൽ ഈജിപ്തുകാർക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങൾക്ക് സൗഖ്യം നല്‌കുന്ന സർവേശ്വരൻ ആകുന്നു.


മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ മരുഭൂമിയിൽവച്ചു ഞാൻ നിങ്ങൾക്കു ഭക്ഷിക്കാൻ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സർവേശ്വരൻ കല്പിക്കുന്നു.”


നീതിനിഷ്ഠർ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവർ അനുഭവിക്കും.


ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാത്തവൻ ശപിക്കപ്പെട്ടവൻ.’ ഇരുമ്പുചൂളയായ ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോൾ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്റെ ശബ്ദം നിങ്ങൾ കേൾക്കണം; ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങൾ അനുസരിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ എന്റെ ജനമായിരിക്കും; ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും.


ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നതുമുതൽ ഇന്നുവരെ, ‘എന്റെ വാക്ക് അനുസരിക്കുവിൻ’ എന്നു ഞാൻ നിങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.


അരക്കച്ച ഒരുവന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സർവ ഇസ്രായേൽഗൃഹവും, സർവ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവർ എന്റെ ജനവും എന്റെ കീർത്തിയും എന്റെ അഭിമാനവും എന്റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; എന്നാൽ, ഞാൻ കേൾക്കുകയില്ല എന്നു നീ പറഞ്ഞു; നിന്റെ യൗവനം മുതൽ ഇതായിരുന്നു നിന്റെ ശീലം; എന്റെ വാക്ക് നീ കേട്ടില്ല.


അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകന്റെ കൈയിൽനിന്നു രക്ഷിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്.


ഞാനാണു സർവേശ്വരൻ എന്നു ഗ്രഹിക്കുന്നതിനുള്ള ഹൃദയം ഞാനവർക്കു കൊടുക്കും; അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും; പൂർണഹൃദയത്തോടു കൂടിയാണല്ലോ അവർ എങ്കലേക്കു മടങ്ങിവരുന്നത്.


ഇസ്രായേൽഗൃഹത്തോടു ഞാൻ ചെയ്യുന്ന പുതിയ ഉടമ്പടി ഇതാകുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; ഞാൻ അത് അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും.


അവർ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവർ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനർഥമെല്ലാം അങ്ങ് അവരുടെമേൽ വരുത്തിയത്.


യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയിൽ ഏല്പിക്കയില്ല; സർവേശ്വരന്റെ വാക്കു കേൾക്കുക; എന്നാൽ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും.


നമ്മുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങൾ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്റെ അടുക്കലേക്കാണല്ലോ ഞങ്ങൾ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു ശുഭംവരും.”


അവൾ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവൾ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവൾ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല.


വിദൂരസ്ഥരായ ആളുകൾ വന്ന് സർവേശ്വരന്റെ ആലയത്തിന്റെ പണിയിൽ സഹായിക്കും; സർവശക്തനായ സർവേശ്വരനാണ് എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത് എന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ട് അനുസരിക്കുമെങ്കിൽ ഇതു സംഭവിക്കും.


യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാർപ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്‌വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങൾ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തത്?”


ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളിൽകൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സർവേശ്വരന്റെ ആജ്ഞയാൽ അത് എല്ലാ ജനതകൾക്കും പ്രസിദ്ധമാക്കി.


ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങൾ തകർക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങൾ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും.


ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ അനുസരിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.


നിങ്ങളുടെ ദൈവമായ സർവേശ്വരനെയാണ് നിങ്ങൾ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അവിടുത്തെ വാക്ക് അനുസരിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് വിശ്വസ്തരായി വർത്തിക്കുകയും വേണം.


ഈജിപ്തിൽനിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടിൽനിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു മത്സരിക്കാൻ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ അയാൾ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.


നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സർവേശ്വരനിലേക്കു തിരിഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുസരിച്ചാൽ,


നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലർത്തുകയും ചെയ്യുക. എന്നാൽ നിങ്ങൾക്ക് ജീവനും ദീർഘായുസ്സും ഉണ്ടാകും; നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും നല്‌കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങൾ വസിക്കുകയും ചെയ്യും.


നിങ്ങൾ സർവേശ്വരനിലേക്ക് തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകളെല്ലാം പാലിക്കുകയും ചെയ്യും.


സീനായ്മലയിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവർ എന്റെ വാക്കു കേൾക്കട്ടെ; അങ്ങനെ അവർ ആയുഷ്കാലം മുഴുവൻ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാൻ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ.


ഇന്നു ഞാൻ നിങ്ങളോട് അറിയിക്കുന്ന അവിടുത്തെ സകല നിയമങ്ങളും കല്പനകളും പാലിക്കുക; എന്നാൽ നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും നന്മയുണ്ടാകും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു ശാശ്വതമായി നല്‌കുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സായിരിക്കും.


“നിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും; നിന്റെ ദൈവമായ സർവേശ്വരൻ നിനക്കു നല്‌കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.”


എന്നെ ഭയപ്പെട്ട് എന്റെ കല്പനകളെല്ലാം അനുസരിക്കാൻ അവർക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കിൽ അത് അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരുന്നു.


നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാർഗത്തിൽതന്നെ നടക്കണം.”


ഇസ്രായേൽജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാൽ നിങ്ങൾക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ വളർന്ന് വലിയ ജനമായിത്തീരും.


പരിപൂർണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു.


ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം.


Lean sinn:

Sanasan


Sanasan