Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:2 - സത്യവേദപുസ്തകം C.L. (BSI)

2 “ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “നീ യഹോവയുടെ ആലയത്തിന്‍റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽ കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ.’

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: “ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:2
38 Iomraidhean Croise  

മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരൻ സ്വർഗത്തിൽ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാൻ കണ്ടു; മാലാഖമാർ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.”


യെരൂശലേമേ, ഞങ്ങൾ ഇതാ നിന്റെ കവാടങ്ങൾക്കുള്ളിൽ വന്നിരിക്കുന്നു.


സൊദോമിന്റെ അധിപതികളേ, സർവേശ്വരന്റെ അരുളപ്പാട് കേൾക്കുവിൻ. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ.


ഇസ്രായേൽഭവനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക.


പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ.


പ്രവചിക്കുന്നതിനുവേണ്ടി സർവേശ്വരൻ തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു:


“നീ യെരൂശലേമിൽ ചെന്ന് എല്ലാവരും കേൾക്കെ വിളിച്ചു പറയുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാൻ ഓർക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയിൽ കൂടി നീ എന്നെ അനുഗമിച്ചു.


യാക്കോബ്ഗൃഹമേ, ഇസ്രായേൽഗൃഹത്തിലെ സർവകുടുംബങ്ങളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ.


സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തു: “സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ടു ദേവാലയത്തിൽ ആരാധിക്കാൻ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാൻ ആജ്ഞാപിക്കുന്ന കാര്യങ്ങൾ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്.


അപ്പോൾ യിരെമ്യാപ്രവാചകൻ, സർവേശ്വരന്റെ ആലയത്തിൽ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പ്രവാചകനോടു പറഞ്ഞു:


യെഹൂദാരാജാവായ സിദെക്കീയായേ, സർവേശ്വരന്റെ വചനം കേൾക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:


അപ്പോൾ പുസ്തകച്ചുരുളിൽനിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയിൽ വച്ചു സകല ജനവും കേൾക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിൽ ആയിരുന്നു.


അതുകൊണ്ട് ഉപവാസദിവസം നീ സർവേശ്വരന്റെ ആലയത്തിൽ ചെന്നു ഞാൻ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളിൽ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങൾ സകല ജനവും കേൾക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളിൽനിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേൾക്കെത്തന്നെ നീ അതു വായിക്കണം.


യിരെമ്യാ സർവജനത്തോടും പ്രത്യേകിച്ച് സ്‍ത്രീകളോടുമായി പറഞ്ഞു: “യെഹൂദാദേശക്കാരും ഇപ്പോൾ ഈജിപ്തിൽ വന്നു പാർക്കുന്നവരുമായ നിങ്ങൾ സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ;


യിരെമ്യാക്കു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്:


സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു; അവിടുന്നു തന്റെ ആത്മാവിനാൽ എന്നെ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വരയിലേക്കു നയിച്ചു.


പുരോഹിതന്മാരേ, ഇതു കേൾക്കുവിൻ. ഇസ്രായേൽജനമേ, ഇതു ശ്രദ്ധിക്കുവിൻ. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേൽ ന്യായവിധി ഉണ്ടാകും. നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച വലയും ആണല്ലോ.


സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്.


ജനതകളേ, കേൾക്കുവിൻ, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്നു നിങ്ങൾക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ.


ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കളേ, ഇസ്രായേൽഗൃഹത്തിന്റെ അധിപതികളേ, കേൾക്കുവിൻ! ന്യായം എന്തെന്നു നിങ്ങൾ അറിയേണ്ടതല്ലേ?


ന്യായത്തെ വെറുക്കുകയും ധാർമിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേൽഗൃഹാധിപന്മാരേ, ഇതു കേൾക്കുവിൻ.


ചെവിയുള്ളവൻ കേൾക്കട്ടെ.”


യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാൻ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാൻ പഠിപ്പിച്ചു.


“നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.”


അവർ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു.


“ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ: “ജയിക്കുന്നവൻ നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.”


ആത്മാവു സഭകളോട് അരുൾചെയ്യുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ. “ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; വെണ്മയുള്ള ഒരു കല്ലും ഞാൻ അവനു നല്‌കും. അതിൽ ഒരു പുതിയ നാമം എഴുതിയിരിക്കും. ആ കല്ലു ലഭിക്കുന്നവനല്ലാതെ മറ്റാരും അതു മനസ്സിലാക്കുകയില്ല.


ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.


“ആത്മാവ് സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ”


“ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”


“സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.


Lean sinn:

Sanasan


Sanasan