Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:15 - സത്യവേദപുസ്തകം C.L. (BSI)

15 നിങ്ങളുടെ ചാർച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ പുറന്തള്ളും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

15 നിങ്ങളുടെ സകല സഹോദരന്മാരുമായ എഫ്രയീംസന്തതിയെയൊക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 എഫ്രയീം സന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

15 എഫ്രയീമിന്റെ സന്തതികളായ ഇസ്രായേലിന്റെ സഹോദരങ്ങളെയെല്ലാം തള്ളിക്കളഞ്ഞതുപോലെ, നിങ്ങളെയും എന്റെ സന്നിധിയിൽനിന്ന് ഞാൻ തള്ളിക്കളയും,’ എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:15
25 Iomraidhean Croise  

സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതുവരെ അവർ ആ പാപപ്രവൃത്തികൾ പിന്തുടർന്നു. അവർ ഇന്നും അസ്സീറിയായിൽ പ്രവാസികളായി കഴിയുന്നു.


സർവേശ്വരന്റെ കോപം യെരൂശലേം യെഹൂദാ നിവാസികൾക്കെതിരെ ജ്വലിക്കുകയും അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കീയാ ബാബിലോൺ രാജാവിനോടു മത്സരിച്ചു.


സർവേശ്വരൻ ആസയുടെ കൂടെ ഉണ്ടെന്ന് എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽപ്പെട്ട അനേകം ആളുകൾ മനസ്സിലാക്കുകയും അവർ ഇസ്രായേലിൽനിന്നു വന്ന് ആസയുടെ ദേശത്തു പാർക്കുകയും ചെയ്തു. അവരെയും യെഹൂദ്യരെയും ബെന്യാമീന്യരെയും ആസ വിളിച്ചുകൂട്ടി.


തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ.


നന്മതിന്മകൾ തിരിച്ചറിയാൻ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങൾ വിജനമായിത്തീരും.


സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്റെ മുമ്പിൽനിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവർ പോകട്ടെ.”


സർവേശ്വരന്റെ ഭാരം എന്തെന്ന് ഈ ജനത്തിൽ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാൽ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാൻ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഞാൻ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാർക്കു നല്‌കിയിരുന്ന നഗരത്തെയും എന്റെ സന്നിധിയിൽനിന്നു ദൂരെ എറിഞ്ഞുകളയും.


അവിശ്വസ്തയായ ഇസ്രായേലിന്റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാൻ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവൾ ഭയപ്പെട്ടില്ല.


അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികൾക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോൺരാജാവിനെതിരെ മത്സരിച്ചു.


സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.


നിന്റെ സഹോദരി പോയ വഴിയേതന്നെ നീയും പോയി. അതുകൊണ്ട് അവളുടെ ശിക്ഷയുടെ പാനപാത്രം ഞാൻ നിനക്കും നല്‌കും.


അതുകൊണ്ട് അവരോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങൾ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയർത്തുകയും രക്തം ചൊരിയുകയും ചെയ്തു;


അപ്പോൾ സർവേശ്വരൻ ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് ജെസ്രീൽ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്റെ പൂർവികനായ യേഹൂ, ജെസ്രീലിൽവച്ചു ചെയ്ത കൊലപാതകങ്ങൾ നിമിത്തം ഇസ്രായേൽരാജാവിനെ ഞാൻ ശിക്ഷിക്കും. ഇസ്രായേലിന്റെ രാജത്വം ഞാൻ നാമാവശേഷം ആക്കും.


എഫ്രയീം കാറ്റിനെ മേയ്‍ക്കുന്നു; പകൽ മുഴുവൻ കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവർ വ്യാജവും അക്രമവും വർധിപ്പിക്കുന്നു; അസ്സീറിയായുമായി അവർ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു.


തന്റെ ദൈവത്തോടു മത്സരിച്ചതിനാൽ ശമര്യ തന്റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവർ വാളിന് ഇരയാകും. അവരുടെ ശിശുക്കൾ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗർഭിണികൾ കുത്തിപ്പിളർക്കപ്പെടും.


അവർ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവർക്കു ദുരിതം! അവർ എന്നോടു മത്സരിച്ചു; അവർക്കു നാശം! ഞാൻ അവരെ രക്ഷിക്കുമായിരുന്നു; എന്നാൽ അവർ എനിക്കെതിരെ സംസാരിക്കുന്നു.


എഫ്രയീമിന്റെ പുത്രന്മാർ വേട്ടയാടപ്പെടുന്നതായി കൺമുമ്പിൽ എന്നപോലെ ഞാൻ കാണുന്നു. എഫ്രയീമിനു തന്റെ പുത്രന്മാരെ കൊലക്കളത്തിലേക്കു കൊണ്ടുപോകേണ്ടിവരും.


സർവേശ്വരന്റെ ദേശത്ത് അവർ പാർക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായിൽ മലിനമായ ഭക്ഷണം അവർ കഴിക്കും.


ഗിബെയയിൽ പാർത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓർമിക്കും; അവരുടെ പാപങ്ങൾക്കു ശിക്ഷ നല്‌കുകയും ചെയ്യും.


അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരൻ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും?


യോസേഫിന്റെ പുത്രനായ എഫ്രയീമിന്റെ ഗോത്രത്തിൽ നാല്പതിനായിരത്തി അഞ്ഞൂറ്.


Lean sinn:

Sanasan


Sanasan