Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:10 - സത്യവേദപുസ്തകം C.L. (BSI)

10 പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ടു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു എന്നു പറയുന്നത് ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിനു തന്നെയോ?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 പിന്നെ വന്ന് എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്‍റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിന് തന്നെയോ?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:10
31 Iomraidhean Croise  

അവിടുന്ന് അരുളിച്ചെയ്തു: “നീ എന്റെ മുമ്പാകെ സമർപ്പിച്ച പ്രാർഥനകളും അപേക്ഷകളും ഞാൻ കേട്ടിരിക്കുന്നു; നീ നിർമ്മിച്ച് എന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു. ഞാൻ എന്റെ നാമം അവിടെ എന്നേക്കും സ്ഥാപിക്കും; എന്റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഉണ്ടായിരിക്കും.


ഞാൻ എന്റെ നാമം യെരൂശലേമിൽ സ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തിൽ അദ്ദേഹം ബലിപീഠങ്ങൾ പണിതു.


“എന്റെ നാമം യെരൂശലേമിൽ എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തെക്കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തിരുന്നുവോ അവിടെ അദ്ദേഹം വിജാതീയരുടെ ബലിപീഠങ്ങൾ നിർമ്മിച്ചു.


താൻ നിർമ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും;


ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു; സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു.


കാരണം, അവർ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിക്കുകയും ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു; സൈന്യങ്ങളുടെ സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.


എന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവർ അതിൽ മ്ലേച്ഛ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു.


ഏതാനും ദിവസങ്ങൾക്കു മുമ്പ് നിങ്ങൾ അനുതപിക്കുകയും അയൽക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവർത്തിക്കുകയും ചെയ്തു; എന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തിൽ വച്ച് എന്റെ സാന്നിധ്യത്തിൽ നിങ്ങൾ ഒരു ഉടമ്പടിയുമുണ്ടാക്കി.


യെഹൂദ്യയിലും യെരൂശലേം വീഥികളിലുംവച്ചു നിങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത ദുഷ്പ്രവൃത്തികൾ നിങ്ങൾ മറന്നുപോയോ?


എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാൻ കാണുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”.


അതുകൊണ്ട് എന്റെ നാമത്തിൽ സ്ഥാപിതവും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാർക്കും നിങ്ങൾക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.


യെഹൂദ്യയിലെ ജനം എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തിൽ അവർ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. അങ്ങനെ അവർ അതിനെ അശുദ്ധമാക്കി.


ഇസ്രായേൽജനമേ, സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ വാക്കു നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊൾക. എന്നാൽ ഇനിമേൽ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്റെ നാമം അശുദ്ധമാക്കരുത്.


നിന്റെ അധ്വാനഫലം അവർ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവർ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്റെ വ്യഭിചാരം വെളിപ്പെടും. നിന്റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്.


അവർ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങൾ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങൾകൊണ്ട് അവർ വ്യഭിചരിച്ചു. അവരിൽ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങൾക്ക് അവർ ഹോമബലിയായി അർപ്പിച്ചു.


സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ച ദിവസംതന്നെ അവർ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി.


അതുകൊണ്ട് അവരോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങൾ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയർത്തുകയും രക്തം ചൊരിയുകയും ചെയ്തു;


അവർ കൂട്ടമായി നിന്റെ അടുക്കൽ വരും; എന്റെ ജനമെന്നപോലെ നിന്റെ അടുക്കൽ വന്നിരുന്നു നീ പറയുന്നത് അവർ കേൾക്കുമെങ്കിലും അതുപോലെ പ്രവർത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങൾകൊണ്ട് അവർ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാൽ അവരുടെ ഹൃദയം സ്വാർഥലാഭത്തിലൂന്നിയിരിക്കുന്നു.


നിങ്ങളുടെ ദുഷ്പ്രവൃത്തികളാലും മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കിയിരിക്കുകയാൽ നിശ്ചയമായും ഞാൻ നിങ്ങളെ അരിഞ്ഞുവീഴ്ത്തും; നിങ്ങളെ ഞാൻ വെറുതെ വിടുകയില്ല; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയുമില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


എന്റെ ദൈവമേ, അവിടുന്നു ശ്രദ്ധിച്ചുകേൾക്കണമേ; അവിടുത്തെ കണ്ണുകൾ തുറന്ന് ഞങ്ങളുടെ നാശങ്ങളും അവിടുത്തെ നാമം വഹിക്കുന്ന നഗരവും നോക്കിക്കാണണമേ. ഞങ്ങളുടെ നീതിയിലല്ല, അവിടുത്തെ മഹാകാരുണ്യത്തിൽ ശരണപ്പെട്ടുകൊണ്ട് ഞങ്ങളുടെ അപേക്ഷകൾ തിരുമുമ്പിൽ സമർപ്പിക്കുന്നു.


പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയിൽ കൊലപാതകം നടത്തുന്നു. അതേ, അവർ നീചകൃത്യം ചെയ്യുന്നു.


പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുന്നു; സ്വമേധാദാനങ്ങൾ നല്‌കി സ്വയം പ്രശംസിക്കുന്നു.


അവർ മട്ടുപ്പാവിൽനിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സർവേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നു. എന്നാൽ അതോടൊപ്പം മൽക്കാമിന്റെ നാമത്തിലും സത്യം ചെയ്യുന്നു.


ഇനിമേൽ അഹങ്കാരികളാണ് അനുഗൃഹീതർ എന്നു ഞങ്ങൾ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവർ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവർ ശിക്ഷയിൽനിന്നു രക്ഷപെടുന്നു.


“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല.


“നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവൻ എന്റെ കുതികാലു വെട്ടാൻ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ.


നേരം വെളുത്തുവരുമ്പോൾ കയ്യഫാസിന്റെ അടുക്കൽനിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാർ ഗവർണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാൽ അവർ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാൽ തങ്ങൾ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാൻ കഴിയാതെ വരുമെന്നും അവർ കരുതി.


Lean sinn:

Sanasan


Sanasan