Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 6:5 - സത്യവേദപുസ്തകം C.L. (BSI)

5 നമുക്കു രാത്രിയിൽ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങൾ നശിപ്പിക്കാം”.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക!

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്‍റെ അരമനകളെ നശിപ്പിക്കുക!”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 6:5
12 Iomraidhean Croise  

അവർ ദേവാലയം അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിൽ ഇടിച്ചുനിരത്തി; അതിലെ കൊട്ടാരങ്ങൾ ചുട്ടെരിച്ചു; വിലപിടിപ്പുള്ള പാത്രങ്ങളെല്ലാം നശിപ്പിച്ചു.


അതിന്റെ കോട്ടകൾക്കുള്ളിൽ, ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു.


ഉയരത്തിൽനിന്നു നമ്മുടെമേൽ ആത്മാവ് വന്ന് ഊഷരഭൂമി ഫലപുഷ്ടമായ വിളഭൂമിയായും കൃഷിഭൂമി മരുഭൂമിയായും രൂപാന്തരപ്പെടുന്നതുവരെ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനസാന്ദ്രമായ പട്ടണം വിജനമാകും.


എന്നാൽ ശബത്ത് വിശുദ്ധമായി ആചരിക്കണമെന്നും ശബത്തുദിവസം യെരൂശലേമിലെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുപോകരുതെന്നുമുള്ള എന്റെ കല്പന ശ്രദ്ധിക്കാതെയിരുന്നാൽ ആ കവാടങ്ങളിൽ ഞാൻ തീ കൊളുത്തും; യെരൂശലേമിലെ കൊട്ടാരങ്ങളെ അതു ദഹിപ്പിക്കും; ആരും അത് അണയ്‍ക്കുകയില്ല.


അയാൾ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ എല്ലാ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി.


ബാബിലോണ്യർ നഗരം വളഞ്ഞിരിക്കുമ്പോൾ തന്നെ സിദെക്കിയാ രാജാവും പടയാളികളും നഗരമതിലിൽ വിള്ളലുണ്ടാക്കി. രാത്രിയിൽ അവർ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ പലായനം ചെയ്തത്.


മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.”


കാരണം ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ നിർമിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവരുടെ നഗരങ്ങളിന്മേൽ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുർഗങ്ങളെ ദഹിപ്പിച്ചുകളയും.


അതുകൊണ്ട് യെഹൂദ്യരുടെമേൽ തീ വർഷിപ്പിച്ച് യെരൂശലേമിന്റെ കോട്ടകളെ ഞാൻ ദഹിപ്പിക്കും.”


ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ.


ലെബാനോനേ, നിന്റെ വാതിലുകൾ തുറന്നിടുക; നിന്റെ ദേവദാരുക്കൾ അഗ്നിക്കിരയാകട്ടെ.


Lean sinn:

Sanasan


Sanasan