Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 6:4 - സത്യവേദപുസ്തകം C.L. (BSI)

4 “അവൾക്കെതിരെ പടയ്‍ക്കൊരുങ്ങുക; ആയുധമെടുക്കുക; നട്ടുച്ചയ്‍ക്ക് നമുക്കവളെ ആക്രമിക്കാം.” “ഹാ ദുരിതം! നേരം വൈകിപ്പോയല്ലോ; നിഴലുകൾ നീളുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അതിന്റെ നേരേ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 “അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ; നിഴൽ നീണ്ടുവരുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 “അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക! എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം! എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു, സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 6:4
14 Iomraidhean Croise  

അടിമയെപ്പോലെ അവൻ തണൽ കൊതിക്കുന്നു; കൂലിക്കാരനെപ്പോലെ കൂലിക്കു കാത്തിരിക്കുന്നു.


വെയിലാറി, നിഴൽ നീളും മുമ്പേ എന്റെ പ്രിയാ, ദുർഗമഗിരികളിലെ ചെറുമാനിനെപ്പോലെ, കലമാൻ കിടാവിനെപ്പോലെ മടങ്ങിവരിക.


കടൽത്തീരത്തെ മണലിനെക്കാൾ അധികമായി ഞാൻ അവരുടെ വിധവകളുടെ എണ്ണം വർധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേർക്ക് നട്ടുച്ചയ്‍ക്കു ഞാൻ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവർക്ക് ഉളവാക്കി.


ഏഴുമക്കളുടെ അമ്മയായിരുന്നവൾ ബോധശൂന്യയായി അന്ത്യശ്വാസം വലിച്ചു; പകൽ തീരുന്നതിനുമുമ്പ് അവളുടെ സൂര്യൻ അസ്തമിച്ചു; അവൾ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു; അവരിൽ ശേഷിച്ചിരിക്കുന്നവരെ ശത്രുക്കളുടെ വാളിന് ഞാൻ ഇരയാക്കും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിൻ; എന്നാൽ അവ പൂർണമായി നശിപ്പിക്കരുത്; അവയുടെ ശാഖകൾ മുറിച്ചുകളവിൻ; അവ സർവേശ്വരൻറേതല്ലല്ലോ.


അവർ വില്ലും കുന്തവും കൈയിൽ ഏന്തിയിരിക്കുന്നു; നിർഭയരായ ക്രൂരന്മാരാണവർ; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോൻപുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാൻ അവർ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”


“കൊയ്ത്തു കഴിഞ്ഞു; വേനൽക്കാലം അവസാനിച്ചു; എന്നിട്ടും നാം രക്ഷപെട്ടില്ല.”


ഇതു ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിൻ. വീരന്മാരെ ഉണർത്തുവിൻ. സകല യോദ്ധാക്കളും ചേർന്നുവരട്ടെ;


ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ.


എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാൻ വല്ലതും കിട്ടുമ്പോൾ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:


ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്‍ക്ക് ഓടിച്ചുകളയും; എക്രോൻ ഉന്മൂലനം ചെയ്യപ്പെടും.


Lean sinn:

Sanasan


Sanasan