Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 6:16 - സത്യവേദപുസ്തകം C.L. (BSI)

16 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വീഥികളിൽനിന്നു നോക്കുവിൻ; പഴയ പാതകൾ അന്വേഷിക്കുവിൻ; നല്ല മാർഗം എവിടെയുണ്ടോ അതിലൂടെ നടക്കുവിൻ; അപ്പോൾ നിങ്ങൾക്കു ശാന്തി ലഭിക്കും. എന്നാൽ, ‘ഞങ്ങൾ അതിലൂടെ നടക്കയില്ല’ എന്നവർ പറഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും; അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.” അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക; പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക; അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും. അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 6:16
38 Iomraidhean Croise  

അങ്ങു സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിന്റെ പാപം ക്ഷമിക്കണമേ; അവരെ നേർവഴി നടത്തുകയും അവർക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.


സർവേശ്വരനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാന പുരോഹിതനായ അമര്യായും രാജകാര്യങ്ങളിലെല്ലാം യെഹൂദാഗോത്രത്തിന്റെ നേതാവും ഇശ്മായേലിന്റെ പുത്രനുമായ സെബദ്യായും ആയിരിക്കും പരമാധികാരികൾ. ഉദ്യോഗസ്ഥന്മാരെന്ന നിലയിൽ ലേവ്യർ നിങ്ങളെ സേവിക്കും. ധൈര്യപൂർവം പ്രവർത്തിക്കുക; സർവേശ്വരൻ നന്മ ചെയ്യുന്നവരുടെ കൂടെയുണ്ട്.”


എന്റെ ആത്മാവേ, ശാന്തമാകൂ, സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.


യാക്കോബിന്റെ വംശജരേ, വരൂ; നമുക്കു സർവേശ്വരന്റെ പ്രകാശത്തിൽ നടക്കാം.


അവർക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാൽ അവർ അതു നിരസിച്ചു.


നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങൾ പിമ്പിൽനിന്നു കേൾക്കും.


പഴയകാര്യങ്ങൾ ഓർക്കുവിൻ; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല.


എന്നാൽ നീതിമാൻ അനർഥത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠർ തങ്ങളുടെ കിടക്കയിൽ വിശ്രമംകൊള്ളും. അവർ സമാധാനത്തിൽ പ്രവേശിക്കും.


അതിനു നീ ഇപ്രകാരം മറുപടി പറയുക: “സർവേശ്വരന്റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകർക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകൾ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”


അവർ ബാലിന്റെ നാമത്തിൽ ആണയിടാൻ എന്റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സർവേശ്വരനായ എന്റെ പേരിൽ ആണയിട്ടുകൊണ്ട് എന്റെ ജനത്തിന്റെ വഴികളിൽ നടക്കാൻ പഠിച്ചാൽ എന്റെ ജനത്തിന്റെ ഇടയിൽ അവരും അഭിവൃദ്ധി പ്രാപിക്കും.”


എന്നാൽ അവർ പറയുന്നു: അവയെല്ലാം വ്യർഥമാണ്; ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ തന്നെ തുടരും; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ദുശ്ശാഠ്യമനുസരിച്ചു പ്രവർത്തിക്കും.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


നിന്റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാൽ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാൻ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാൻ പോകും.”


നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; എന്നാൽ, ഞാൻ കേൾക്കുകയില്ല എന്നു നീ പറഞ്ഞു; നിന്റെ യൗവനം മുതൽ ഇതായിരുന്നു നിന്റെ ശീലം; എന്റെ വാക്ക് നീ കേട്ടില്ല.


വഴിയിൽ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സിൽ ഉറപ്പിക്കുക; ഇസ്രായേൽകന്യകയേ, മടങ്ങിവരിക. നിന്റെ പട്ടണങ്ങളിലേക്കു കടന്നു വരിക.


“സർവേശ്വരന്റെ നാമത്തിൽ അങ്ങു സംസാരിച്ച കാര്യങ്ങൾ ഞങ്ങൾ അനുസരിക്കുകയില്ല.


അവർ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കൽ ഒന്നിച്ചുകൂടാം എന്നും അവർ പറയും.


എങ്കിലും ഞാൻ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങൾ എന്റെ വാക്കുകൾ അനുസരിക്കുവിൻ, എന്നാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും; ഞാൻ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാൽ നിങ്ങൾക്കു ശുഭമായിരിക്കും.’


പക്ഷേ, അവർ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവർ പോയത്.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”


എന്റെ ദാസനായ മോശയുടെ നിയമം-ഞാൻ ഹോരേബിൽവച്ച് അവനു നല്‌കിയ ചട്ടങ്ങളും വിധികളുംതന്നെ ഓർമിച്ചുകൊള്ളുവിൻ.


“എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’


അവിടുന്ന് അരുൾചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതിൽ നടന്നുകൊള്ളുക. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ല.


ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും.


വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്.


അവിടെയുള്ളവർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വിശാലമനസ്കരായിരുന്നു. അവർ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തുപോന്നു.


അദ്ദേഹം പരിച്ഛേദനകർമം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവർ പരിച്ഛേദനകർമം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്.


കഴിഞ്ഞുപോയ കാലം ഓർക്കുക; കഴിഞ്ഞുപോയ തലമുറകളുടെ കാലം സ്മരിക്കുക; നിങ്ങളുടെ പിതാക്കന്മാരോടു ചോദിക്കുക; അവർ സകലവും പറഞ്ഞുതരും. വൃദ്ധന്മാരോടു ചോദിക്കുക; അവർ വിവരിച്ചുതരും.


ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക.


വിശ്വാസംമൂലമാണ് പൂർവികർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്.


നിങ്ങൾ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങൾ ആഗ്രഹിക്കുന്നത്.


എങ്കിലും അവർ അവരെ അനുസരിച്ചില്ല; സർവേശ്വരനോട് അവർ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകൾ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയിൽനിന്ന് അവർ വ്യതിചലിച്ചു.


Lean sinn:

Sanasan


Sanasan