Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:9 - സത്യവേദപുസ്തകം C.L. (BSI)

9 ബാബിലോണിനെ നമ്മൾ സുഖപ്പെടുത്തുമായിരുന്നു, എന്നാൽ അവൾ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വർഗത്തോളം ഉയർന്നു; ആകാശംവരെ അത് ഉയർന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളയുവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; അതിന്‍റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞങ്ങൾ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:9
13 Iomraidhean Croise  

സർവേശ്വരന്റെ പ്രവാചകനായി ഒദേദ് എന്നൊരാൾ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു. നിങ്ങൾ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു.


“എന്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖം ഉയർത്തുവാൻ ഞാൻ ലജ്ജിക്കുന്നു. എന്റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങൾ കുന്നുകൂടി തലയ്‍ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയർന്നിരിക്കുന്നു.


നായാട്ടുകാരന്റെ പിടിവിട്ട് ഓടി രക്ഷപെടുന്ന മാൻകിടാവിനെപ്പോലെയും ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോ മനുഷ്യനും സ്വന്ത ജനത്തിന്റെ അടുക്കലേക്കു തിരിഞ്ഞു സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.


ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്റെ യൗവനംമുതൽ നിന്റെകൂടെ വ്യാപാരം ചെയ്തവർ, അവർ അവരുടെതന്നെ ദിക്കുകളിൽ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല.


നിന്റെ ജനതതി ഇടറിവീണു; അവർ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മർദകന്റെ വാളിൽനിന്നു രക്ഷപെടാൻ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്റെ ഇടയിലേക്കു തന്നെ പോകാം.”


അതിന്റെ കൂലിപ്പട്ടാളക്കാർ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാൽ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ.


വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണിൽനിന്നു ഛേദിച്ചുകളയുവിൻ; മർദകന്റെ വാൾ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവർ ഓടിപ്പോകും.


“കൊയ്ത്തു കഴിഞ്ഞു; വേനൽക്കാലം അവസാനിച്ചു; എന്നിട്ടും നാം രക്ഷപെട്ടില്ല.”


അവർ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവർക്കു ദുരിതം! അവർ എന്നോടു മത്സരിച്ചു; അവർക്കു നാശം! ഞാൻ അവരെ രക്ഷിക്കുമായിരുന്നു; എന്നാൽ അവർ എനിക്കെതിരെ സംസാരിക്കുന്നു.


അനന്തരം സ്വർഗത്തിൽനിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാൻ കേട്ടു: “എന്റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക!


അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീർന്നിരിക്കുന്നു! ദൈവം അവളുടെ അധർമങ്ങൾ വിസ്മരിക്കുന്നില്ല.


Lean sinn:

Sanasan


Sanasan