Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:8 - സത്യവേദപുസ്തകം C.L. (BSI)

8 പെട്ടെന്നു ബാബിലോൺ വീണു തകർന്നുപോയി, അവൾക്കുവേണ്ടി വിലപിക്കുവിൻ. അവളുടെ മുറിവിൽ പുരട്ടാൻ തൈലം കൊണ്ടുവരുവിൻ; ഒരുവേള അവൾക്കു സൗഖ്യം ലഭിച്ചേക്കാം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിനു സൗഖ്യം വരും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ച് വിലപിക്കുവിൻ; അതിന്‍റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; ഒരുപക്ഷേ അതിന് സൗഖ്യം വരും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിന്നു സൗഖ്യം വരും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. അവളെക്കുറിച്ചു വിലപിക്കുക! അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:8
20 Iomraidhean Croise  

ഇതാ, കുതിരപ്പട ജോഡികളായി അടുത്തുവരുന്നു. തറപറ്റിയിരിക്കുന്നു! ബാബിലോൺ തറപറ്റിയിരിക്കുന്നു! അവളുടെ ദേവവിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുന്നു.


എന്നാൽ നിനക്കു പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാൻ കഴിയാത്ത ആപത്ത് നിന്റെമേൽ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.


ഒരു ദിവസം ഒരു നിമിഷത്തിൽത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്റെ മന്ത്രവാദങ്ങൾ എത്ര അധികമായിരുന്നാലും നിന്റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂർണ അളവിൽ നിനക്കു ഭവിക്കും.


ഈജിപ്തിന്റെ പുത്രിയായ കന്യകയേ, നീ ഗിലെയാദിൽ പോയി തൈലം വാങ്ങുക; പല ഔഷധങ്ങൾ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല.


മോവാബ് ശൂന്യമായിപ്പോയി എന്നു അർന്നോനിൽ പ്രസിദ്ധമാക്കുക.


സകല മോവാബ്യരെയും ഓർത്തു ഞാൻ നിലവിളിക്കുന്നു; കീർഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാൻ അലമുറയിടുന്നു.


“ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോൺ പിടിക്കപ്പെട്ടു; ബേൽദേവൻ ലജ്ജിക്കുന്നു; മെരോദാക്ദേവൻ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങൾ അപമാനിതരായി, വിഗ്രഹങ്ങൾ പരിഭ്രാന്തരായിരിക്കുന്നു.


സമസ്തലോകത്തിന്റെയും പ്രശംസാപാത്രമായിരുന്ന ബാബിലോൺ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോൺ എങ്ങനെ ബീഭത്സയായിത്തീർന്നു?


ഗിലെയാദിൽ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാർ ആരുമില്ലേ? എന്റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?


“മനുഷ്യപുത്രാ, പ്രവചിക്കുക; സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക.


അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്.


മേദ്യനായ ദാര്യാവേശ് രാജ്യം കൈവശമാക്കി. അപ്പോൾ അദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു.


നിന്റെ പരുക്ക് കരിയുന്നില്ല. നിന്റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാർത്ത അറിയുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടും. കാരണം നിന്റെ ഒടുങ്ങാത്ത ദുഷ്ടതയ്‍ക്ക് ഇരയാകാത്തവർ ആരുണ്ട്?


രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുർവൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോൺ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു.


ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു.


Lean sinn:

Sanasan


Sanasan