Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:6 - സത്യവേദപുസ്തകം C.L. (BSI)

6 ബാബിലോണിന്റെ മധ്യത്തിൽനിന്ന് ഓടി ജീവൻ രക്ഷപെടുത്തുവിൻ. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരന്റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; അതിന്‍റെ പ്രവൃത്തിക്കു തക്കവിധം അവിടുന്ന് അതിനോട് പകരം ചെയ്യും;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 “ബാബേലിൽനിന്ന് ഓടിപ്പോകുക! ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:6
29 Iomraidhean Croise  

സർവേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും,


ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും.


ബാബിലോണിൽനിന്നു പുറപ്പെടുക; കൽദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സർവേശ്വരൻ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിർത്തികളോളം പറയുവിൻ.


പ്രതികാരത്തിനു ഞാനൊരു ദിവസം നിശ്ചയിച്ചിരുന്നു; എന്റെ വിമോചനവർഷം വന്നിരിക്കുന്നു.


അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികൾക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികൾക്കും അനുസൃതമായി ഞാൻ അവർക്കു പ്രതിഫലം നല്‌കും.”


അവർ അതു കുടിക്കും; ഞാൻ അവരുടെ ഇടയിൽ അയയ്‍ക്കുന്ന വാൾ നിമിത്തം അവർ ഭ്രാന്തരായി ആടി നടക്കും.


സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേർന്ന് അവനെ അടിമയാക്കും.


അതു സർവശക്തിയുള്ള ദൈവമായ സർവേശ്വരന്റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകൾക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സർവശക്തിയുള്ള ദൈവമായ സർവേശ്വരൻ, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.


ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക.


അവൾക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിൻ; അവൾ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകൾ വീണു; മതിലുകൾ തകർന്നു വീണു; ഇതു സർവേശ്വരന്റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെ അവളോടും ചെയ്യുവിൻ.


നമ്മുടെ ദൈവമായ സർവേശ്വരന്റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനിൽ പ്രസിദ്ധമാക്കുന്നു.


അഹങ്കാരിയായ ബാബിലോണേ, ഞാൻ നിനക്ക് എതിരാണെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു.


ബാബിലോണിന്റെ നടുവിൽനിന്ന് ഓടുവിൻ; അവിടെനിന്നു പുറത്തുപോകുവിൻ; ആട്ടിൻപറ്റത്തിന്റെ മുമ്പിൽ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിൻ.


അമ്പിനു മൂർച്ച വരുത്തുവിൻ, പരിച ധരിക്കുവിൻ; സർവേശ്വരൻ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സർവേശ്വരന്റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകൾ ഉണക്കിക്കളയും.


എന്റെ ജനമേ, ബാബിലോണിന്റെ മധ്യത്തിൽനിന്നു പുറത്തുപോകുവിൻ; സർവേശ്വരന്റെ ഉഗ്രകോപത്തിൽനിന്നു രക്ഷപെടുവിൻ. അക്രമം ദേശത്തു നടക്കുന്നു;


വാളിൽനിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിൻ; വിദൂരദേശത്തുനിന്നു സർവേശ്വരനെ ഓർക്കുവിൻ; യെരൂശലേം നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങൾ ലജ്ജിതരായിരിക്കുന്നു;


സംഹാരകൻ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെട്ടു; അവരുടെ വില്ലുകൾ ഒടിഞ്ഞു; സർവേശ്വരൻ പ്രതികാരത്തിന്റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും.


ബാബിലോണിനെ നമ്മൾ സുഖപ്പെടുത്തുമായിരുന്നു, എന്നാൽ അവൾ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വർഗത്തോളം ഉയർന്നു; ആകാശംവരെ അത് ഉയർന്നിരിക്കുന്നു.


സർവേശ്വരാ, അവരുടെ പ്രവൃത്തിക്കൊത്ത വിധം അവരെ ശിക്ഷിക്കണമേ.


മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങൾ നിമിത്തം നിങ്ങൾ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാൻ അവരുടെ കൂടാരങ്ങളിൽനിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങൾ സ്പർശിക്കരുത്.”


പുറത്തു വാളും ഉള്ളിൽ ഭീകരതയും നിറഞ്ഞിരിക്കും. യുവാക്കന്മാരും യുവതികളും മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും.


എന്റെ മിന്നുന്ന വാളിനു മൂർച്ചകൂട്ടി ന്യായം നടത്താൻ തുടങ്ങുമ്പോൾ എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരം ചെയ്യും; എന്നെ ദ്വേഷിക്കുന്നവരോടു പകരം വീട്ടും.


ജനതകളേ, സർവേശ്വരന്റെ ജനത്തെ പുകഴ്ത്തുക; തന്റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും. തന്റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും; തന്റെ ജനത്തിന്റെയും ദേശത്തിന്റെയും പാപം അവിടുന്ന് ക്ഷമിക്കും.


കൈവയ്പു നല്‌കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കൂട്ടരുത്; മറ്റൊരുവന്റെ പാപത്തിൽ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിർമ്മലനായി സൂക്ഷിച്ചുകൊള്ളുക.


മഹാനഗരം മൂന്നായി പിളർന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓർത്തു; തന്റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവൾക്കു കുടിക്കുവാൻ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു.


Lean sinn:

Sanasan


Sanasan