Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:5 - സത്യവേദപുസ്തകം C.L. (BSI)

5 അവരുടെ ദൈവമായ സർവശക്തനായ സർവേശ്വരൻ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യിസ്രായേലിന്റെയും യെഹൂദായുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യിസ്രായേലിന്‍റെയും യെഹൂദായുടെയും ദേശങ്ങൾ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം അവരെ കൈവെടിഞ്ഞിട്ടില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ തങ്ങളുടെദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:5
37 Iomraidhean Croise  

ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽത്തന്നെ പാർക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയില്ല.”


മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സർവേശ്വരനു ഹിതകരമല്ലാത്തവിധം പ്രവർത്തിച്ചതുകൂടാതെ യെരൂശലേമിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു.


ഇപ്പോഴും ഞങ്ങൾ അടിമകളാണ്. എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടില്ല. പേർഷ്യൻരാജാക്കന്മാരുടെ മുമ്പാകെ അവിടുന്നു തന്റെ സുസ്ഥിരസ്നേഹം ഞങ്ങളോടു കാണിച്ചു. അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കുന്നതിനു ഞങ്ങളെ പ്രചോദിപ്പിക്കുകയും യെഹൂദ്യയിലും യെരൂശലേമിലും ഞങ്ങൾക്ക് സംരക്ഷണം നല്‌കുകയും ചെയ്തിരിക്കുന്നു.


സർവേശ്വരൻ സ്വജനത്തെ ഉപേക്ഷിക്കുകയില്ല. അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല.


യാക്കോബേ, നീ ഇത് ഓർമിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്റെ ദാസനാണല്ലോ. നിനക്കു ഞാൻ ജന്മം നല്‌കി. ഇസ്രായേലേ, ഞാൻ നിന്നെ മറക്കുകയില്ല.


തിരമാലകൾ ഗർജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ സർവേശ്വരനാണു ഞാൻ. സർവശക്തനായ സർവേശ്വരൻ എന്നാണ് എന്റെ നാമം.


സർവേശ്വരൻ വീണ്ടെടുക്കുന്ന വിശുദ്ധജനം എന്ന് അവർ വിളിക്കപ്പെടും. അന്വേഷിക്കപ്പെട്ടവൾ എന്നും പരിത്യജിക്കപ്പെടാത്ത നഗരം എന്നും നീ അറിയപ്പെടും.


യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.


പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സർവേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താൽ ഞങ്ങൾ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.”


അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരം ചെയ്യും; നിർജീവവിഗ്രഹങ്ങൾകൊണ്ട് അവർ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചിരിക്കുന്നു.


കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു.


അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരിൽനിന്നു ദേശം മുഴുവൻ അധർമം വ്യാപിച്ചിരിക്കുന്നു.”


മുകളിൽ ആകാശത്തെ അളക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടെത്താനും കഴിയുമോ? എങ്കിൽ മാത്രമേ, ഇസ്രായേലിന്റെ സന്തതികളെ അവരുടെ പ്രവൃത്തികൾ നിമിത്തം തള്ളിക്കളയുകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാൻ പൂർണമായി നശിപ്പിക്കും; എന്നാൽ നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങൾ അർഹിക്കുന്ന ശിക്ഷ ഞാൻ നിങ്ങൾക്കു നല്‌കും; ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”


അക്കാലത്ത് ഇസ്രായേലിൽ അപരാധവും യെഹൂദായിൽ പാപവും കാണുകയില്ല; കാരണം ഞാൻ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.


യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേൽ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.


“മനുഷ്യപുത്രാ, നീ ഇതു കാണുന്നുവോ? യെഹൂദായിലെ ജനം ഇവിടെ കാട്ടിക്കൂട്ടുന്ന മ്ലേച്ഛതകൾ അത്ര നിസ്സാരമാണോ? അവർ ദേശം അക്രമങ്ങൾകൊണ്ടു നിറച്ചു; എന്റെ രോഷം വീണ്ടും ഉണർത്തി. കണ്ടില്ലേ അവർ എന്നെ എത്ര അധികം അധിക്ഷേപിക്കുന്നു?


അപ്പോൾ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെയും യെഹൂദായുടെയും അകൃത്യം അളവറ്റതാണ്. ദേശമാകമാനം രക്തപാതകവും അനീതിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ‘സർവേശ്വരൻ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് ഇതു കാണുന്നില്ല.’


എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽ പെരുകും. “നിങ്ങൾ എന്റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ മക്കൾ എന്നു പറയുന്ന സമയം വരുന്നു.”


നിന്റെ സഹോദരനോട് അമ്മി എന്നും സഹോദരിയോട് രുഹാമ എന്നും പറയുക.


അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാൻ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവൾ ദാഹിച്ചു മരിക്കാൻ ഇടവരുത്തും.


ഇസ്രായേൽജനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക; ഇസ്രായേൽദേശത്തു നിവസിക്കുന്നവർക്ക് എതിരെ സർവേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല.


ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങൾ ഒന്നിനൊന്നു വർധിക്കുന്നു;


അവശേഷിച്ചിരിക്കുന്നവരായ സ്വന്തജനത്തിന്റെ അകൃത്യവും അതിക്രമങ്ങളും അവിടുത്തെപ്പോലെ ക്ഷമിക്കുന്ന മറ്റൊരു ദൈവം ആരുണ്ട്? അവിടുന്ന് എന്നേക്കുമായി കോപം പുലർത്തുന്നില്ല; തന്റെ സുസ്ഥിരസ്നേഹം പ്രകടിപ്പിക്കുന്നതിൽ അവിടുന്ന് ആനന്ദിക്കുന്നു.


പുരാതനകാലം മുതൽക്കേ നമ്മുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ വിശ്വസ്തത യാക്കോബിന്റെ വംശത്തോടും അവിടുത്തെ ദയ അബ്രഹാമിന്റെ സന്തതികളോടും അവിടുന്നു കാണിക്കും.


“അന്നു ഞാൻ യെഹൂദാവംശങ്ങളെ വിറകിന്റെ നടുവിൽ ഇരുന്നു ജ്വലിക്കുന്ന കനൽ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവർ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോൾ യെരൂശലേം നിവാസികൾ സുരക്ഷിതരായി വസിക്കും.


അന്നു ഞാൻ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരിൽ ഏറ്റവും ദുർബലൻപോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജർ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും.


സർവേശ്വരൻ വിശുദ്ധനാട്ടിലുള്ള തന്റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.


തന്റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്റെ സ്വന്തജനമാക്കുവാൻ അവിടുന്നു തിരുമനസ്സായല്ലോ.


Lean sinn:

Sanasan


Sanasan