Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:3 - സത്യവേദപുസ്തകം C.L. (BSI)

3 അവളുടെ വില്ലാളികൾ വില്ലുകുലയ്‍ക്കാനും പടയാളികൾ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്‌ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സർവസൈന്യത്തെയും നിർമൂലമാക്കിക്കളയുക.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 വില്ലാളി വില്ല് കുലയ്ക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവിർന്നു നില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 വില്ലാളി വില്ലു കുലക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവർന്നു നിൽക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ചു നിവിർന്നുനില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ, അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ. അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്; അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:3
12 Iomraidhean Croise  

നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിക്കുന്നവൻ അനുഗൃഹീതൻ.


കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേൽ കയറുവിൻ, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. നിങ്ങളുടെ കുന്തങ്ങൾ മിനുക്കുകയും കവചങ്ങൾ ധരിക്കുകയും ചെയ്യുവിൻ. എന്താണു ഞാൻ കാണുന്നത്?


വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങൾ ബാബിലോണിനു ചുറ്റും അണിനിരക്കുവിൻ; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേർക്ക് അവ തൊടുത്തുവിടുവിൻ. അവൾ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ.


മെരാഥയിംദേശത്തിനെതിരെ ചെല്ലുവിൻ; പെക്കോദ് നിവാസികൾക്കെതിരെ നീങ്ങുവിൻ; നിങ്ങൾ അവരെ സമ്പൂർണമായി നശിപ്പിക്കുകയും ഞാൻ കല്പിച്ചതുപോലെയെല്ലാം പ്രവർത്തിക്കുകയും വേണം എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ


ബാബിലോൺ ആകാശത്തോളമുയർന്ന് ഉന്നതങ്ങളിൽ കോട്ടകൾ ഉറപ്പിച്ചാലും ഞാൻ സംഹാരകരെ അവളുടെമേൽ അയയ്‍ക്കും. സംഹാരകൻ അവളുടെമേൽ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.”


പുറത്തു വാളും ഉള്ളിൽ ഭീകരതയും നിറഞ്ഞിരിക്കും. യുവാക്കന്മാരും യുവതികളും മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും.


കാരുണ്യം കാണിക്കാത്തവന്റെമേൽ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു.


Lean sinn:

Sanasan


Sanasan