Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:1 - സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികൾക്കും എതിരെ വിനാശം വിതയ്‍ക്കുന്ന കാറ്റ് ഞാൻ ഇളക്കിവിടും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരേയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരേയും സംഹാരകന്റെ മനസ്സ് ഉണർത്തും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ലേവി കമായിക്കെതിരായും എന്‍റെ എതിരാളികൾക്കെതിരായും ഒരു നശിപ്പിക്കുന്ന ആത്മാവ് പോലെ സംഹാരകൻ്റെ മനസ്സ് ഉണർത്തും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണർത്തും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ് ഞാൻ ഉണർത്തിവിടും ബാബേലിനെതിരേയും ലെബ്-കമാരിയിലെ നിവാസികൾക്കെതിരേയുംതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:1
23 Iomraidhean Croise  

ഞാൻ അവന്റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവൻ സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവൻ വാളിന് ഇരയാകാൻ ഞാൻ ഇടയാക്കും.”


വിനാശം അടുത്തിരിക്കുന്ന ബാബിലോണേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ അനുഗൃഹീതൻ.


സർവശക്തനായ സർവേശ്വരന്റെ ക്രോധത്തിന്റെ നാളിൽ അവിടുത്തെ രോഷത്താൽ ആകാശം നടുങ്ങും; ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകും.


ഞാൻ മേഘങ്ങൾക്കു മീതെ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആയിത്തീരും.”


ബാബിലോണിനെക്കുറിച്ചുള്ള അരുളപ്പാട്: നെഗബിൽ ചുഴലിക്കാറ്റു വീശുന്നതുപോലെ ആ വിനാശം മരുഭൂമിയിൽ നിന്നു, ഭയങ്കരമായ ദേശത്തുനിന്നു വരുന്നു.


കന്യകയായ ബാബിലോൺ പുത്രീ, ഇറങ്ങിവന്നു പൊടിയിൽ ഇരിക്കുക; കൽദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേൽ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല.


ഇതാ സർവേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സിൽ ആഞ്ഞടിക്കും.


നാലുദിക്കുകളിൽനിന്നും അടിക്കുന്ന കാറ്റ് ഏലാമിന്റെമേൽ വരുത്തും; അതോടൊപ്പം ഞാൻ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമിൽനിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല.


മെരാഥയിംദേശത്തിനെതിരെ ചെല്ലുവിൻ; പെക്കോദ് നിവാസികൾക്കെതിരെ നീങ്ങുവിൻ; നിങ്ങൾ അവരെ സമ്പൂർണമായി നശിപ്പിക്കുകയും ഞാൻ കല്പിച്ചതുപോലെയെല്ലാം പ്രവർത്തിക്കുകയും വേണം എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഞാൻ കെണിവച്ചു, ബാബിലോണേ, നീ അതിൽ വീണു, അതു നീ അറിഞ്ഞില്ല; സർവേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു.


ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിൻ; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവൾ സർവേശ്വരനോട്, ഇസ്രായേലിന്റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവർ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്‍ക്കാൻ അവർ വിസമ്മതിക്കുന്നു.


ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാൻ ഇളക്കിവിടും; അവർ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങൾ സമർഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല.


ബാബിലോൺ ആകാശത്തോളമുയർന്ന് ഉന്നതങ്ങളിൽ കോട്ടകൾ ഉറപ്പിച്ചാലും ഞാൻ സംഹാരകരെ അവളുടെമേൽ അയയ്‍ക്കും. സംഹാരകൻ അവളുടെമേൽ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ബാബിലോണിനു വരാനിരിക്കുന്ന അനർഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി.


എന്നാൽ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്റെ കായ്കൾ കൊഴിഞ്ഞു. അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.


ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നേക്കാമെങ്കിലും കിഴക്കൻ കാറ്റ്, സർവേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയിൽനിന്ന് ഉയർന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികൾ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തിൽനിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.


കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ?


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളെ കൊള്ളചെയ്ത ജനതകളുടെ അടുക്കലേക്കു മഹത്തായ ഒരു ദൗത്യവുമായി എന്നെ അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്ന ഏതൊരുവനും അവിടുത്തെ കൃഷ്ണമണിയെയാണു സ്പർശിക്കുന്നത്.


“ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു.


Lean sinn:

Sanasan


Sanasan