Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 50:2 - സത്യവേദപുസ്തകം C.L. (BSI)

2 “ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോൺ പിടിക്കപ്പെട്ടു; ബേൽദേവൻ ലജ്ജിക്കുന്നു; മെരോദാക്ദേവൻ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങൾ അപമാനിതരായി, വിഗ്രഹങ്ങൾ പരിഭ്രാന്തരായിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറയുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക, ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക; ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക, ‘ബാബേൽ പിടിക്കപ്പെടും; ബേൽദേവൻ ലജ്ജയിലാണ്ടുപോകും, മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു, അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’

Faic an caibideil Dèan lethbhreac




യിരെമ്യാവ് 50:2
34 Iomraidhean Croise  

അപ്പോൾ എല്ലാവരും ഭയപ്പെടും, അവർ ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കും. അവിടുത്തെ പ്രവൃത്തികൾ അവർ പ്രഘോഷിക്കും;


അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.


മിഥ്യാമൂർത്തികളെ ആരാധിക്കുന്നവർ, വ്യർഥവിഗ്രഹങ്ങളിൽ അഭിമാനം കൊള്ളുന്നവർ, ലജ്ജിതരാകും. എല്ലാ ദേവന്മാരും അവിടുത്തെ മുമ്പിൽ കുമ്പിടുന്നു.


അന്നു നീ പറയും: “സർവേശ്വരനു നന്ദി പറയുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, അവിടുത്തെ പ്രവൃത്തികൾ വിജാതീയരുടെ ഇടയിൽ ഘോഷിക്കുവിൻ. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിൻ.”


മൊട്ടക്കുന്നിന്റെ മുകളിൽ യുദ്ധത്തിന്റെ കൊടി ഉയർത്തുവിൻ, അവരെ ഉറക്കെ വിളിക്കുവിൻ,


ഇതാ, കുതിരപ്പട ജോഡികളായി അടുത്തുവരുന്നു. തറപറ്റിയിരിക്കുന്നു! ബാബിലോൺ തറപറ്റിയിരിക്കുന്നു! അവളുടെ ദേവവിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുന്നു.


അവരുടെ ദേവന്മാരെ തീയിൽ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവർ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങൾ നിർമിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങൾ മാത്രം.


അക്കാലത്ത് ബലദാന്റെ പുത്രനായ മെരോദക്ക്-ബലദാൻ എന്ന ബാബിലോൺരാജാവ് ഹിസ്കിയാരാജാവിന്റെ രോഗവും അതിൽനിന്നുള്ള വിടുതലും അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ എഴുത്തും സമ്മാനവുമായി ദൂതന്മാരെ അയച്ചു.


ബേൽ കുമ്പിടുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെയും കന്നുകാലികളുടെയുംമേൽ ഇരിക്കുന്നു; നിങ്ങൾ വഹിക്കുന്നവ ക്ഷീണിതരായ മൃഗങ്ങൾ ചുമക്കുന്ന ഭാരം പോലെയാണ്.


ബാബിലോണിൽനിന്നു പുറപ്പെടുക; കൽദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സർവേശ്വരൻ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിർത്തികളോളം പറയുവിൻ.


നീ കേട്ടു കഴിഞ്ഞു; ഇപ്പോൾ ഇതെല്ലാം കാണുക; നീ അതു പ്രഖ്യാപിക്കുകയില്ലേ? ഇപ്പോൾ മുതൽ ഞാൻ നിന്നെ പുതിയ കാര്യങ്ങൾ കേൾപ്പിക്കും;


“ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാർ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും.”


അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയിൽ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അർഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.


“ജനതകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ, വിദൂരത്തുള്ള ദ്വീപുകളിൽ അവ പ്രഘോഷിക്കുവിൻ, ഇസ്രായേലിനെ ചിതറിച്ചവൻ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയൻ ആട്ടിൻപറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും.


ജനതകളോടു പ്രഖ്യാപിക്കുവിൻ; വിദൂരത്തുനിന്നു ശത്രുക്കൾ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങൾക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിൻ. വയലിലെ കാവല്‌ക്കാരെപ്പോലെ അവർ അവളെ വളഞ്ഞിരിക്കുന്നു;


സീയോൻ ലക്ഷ്യമാക്കി കൊടി ഉയർത്തുവിൻ; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിൻ. തങ്ങി നില്‌ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാൻ വരുത്തും.


“ഈജിപ്തിൽ പ്രഖ്യാപിക്കുക, മിഗ്ദോലിൽ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങൾക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാൻ പോകുകയാണ്;


ബാബിലോൺ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയിൽ മാറ്റൊലിക്കൊള്ളും.”


ബാബിലോണിന്റെ മതിലുകൾക്കെതിരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തമാക്കുവിൻ; കാവൽഭടന്മാരെ നിർത്തുവിൻ; പതിയിരുപ്പുകാരെ നിയോഗിക്കുവിൻ; ബാബിലോൺനിവാസികളെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്തത് സർവേശ്വരൻ നിറവേറ്റിയിരിക്കുന്നു.


ദേശത്ത് കൊടി ഉയർത്തുവിൻ. ജനതകളുടെ ഇടയിൽ കാഹളം മുഴക്കുവിൻ; ബാബിലോണിനെതിരെ യുദ്ധം ചെയ്യാൻ ജനതകളെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടുവിൻ; അവൾക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിൻ; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിൻ.


നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത ബാബിലോൺരാജാവിനെ അറിയിക്കാൻ


ബാബിലോണിലെ ബേൽദേവനെ ഞാൻ ശിക്ഷിക്കും; അവൻ വിഴുങ്ങിയതിനെ ഞാൻ പുറത്തെടുക്കും; ജനതകൾ അവനെ ആരാധിക്കാൻ ഇനി പോകയില്ല; ബാബിലോണിന്റെ മതിലുകൾ വീണിരിക്കുന്നു.


ബാബിലോണിലെ വിഗ്രഹങ്ങളെ ഞാൻ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്റെ മധ്യേ അവളുടെ നിഹതന്മാർ നിപതിക്കും.


അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവർ ഞരങ്ങും.


പെട്ടെന്നു ബാബിലോൺ വീണു തകർന്നുപോയി, അവൾക്കുവേണ്ടി വിലപിക്കുവിൻ. അവളുടെ മുറിവിൽ പുരട്ടാൻ തൈലം കൊണ്ടുവരുവിൻ; ഒരുവേള അവൾക്കു സൗഖ്യം ലഭിച്ചേക്കാം.


യെഹൂദാരാജാവായ യെഹോയാഖീൻ പ്രവാസിയായതിന്റെ മുപ്പത്തിയേഴാം വർഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവിൽ-മെരൊദക് ബാബിലോൺരാജാവായി.


അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; ജനസമൂഹമേ, അവർക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിൻ.


യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്റെ ആലയത്തിലെ ചില പാത്രങ്ങൾ കൈവശപ്പെടുത്താനും സർവേശ്വരൻ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസർ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാർദേശത്തുള്ള തന്റെ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങൾ ക്ഷേത്രഭണ്ഡാരത്തിൽ വച്ചു.


രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങൾ എന്റെ ദേവന്മാരെ ആരാധിക്കുകയോ ഞാൻ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ?


അവിടുന്ന് അവർക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സർവജനതകളും താന്താങ്ങളുടെ ദേശത്ത് സർവേശ്വരനെ നമിക്കും.


ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു.


Lean sinn:

Sanasan


Sanasan