Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:6 - സത്യവേദപുസ്തകം C.L. (BSI)

6 അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 അതുകൊണ്ടു കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരേ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചുകീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 അതിനാൽ കാട്ടിൽനിന്നുള്ള ഒരു സിംഹം അവരെ ആക്രമിക്കും, മരുഭൂമിയിൽനിന്നുള്ള ഒരു ചെന്നായ് അവരെ നശിപ്പിക്കും, ഒരു പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കരികെ പതിയിരിക്കും; അവയിൽനിന്ന് പുറത്തേക്കു പോകുന്നവരെ കടിച്ചുകീറിക്കളയുന്നതിനുതന്നെ, കാരണം, അവരുടെ ലംഘനങ്ങൾ അനവധിയും അവരുടെ വിശ്വാസത്യാഗം നിരവധിയുമാണ്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:6
38 Iomraidhean Croise  

പ്രധാന പുരോഹിതന്മാരും ജനങ്ങളും വിജാതീയരുടെ ദുരാചാരങ്ങളെ അനുകരിച്ച് അത്യന്തം അവിശ്വസ്തരായിത്തീർന്നു. യെരൂശലേമിൽ സർവേശ്വരൻ തനിക്കായി വേർതിരിച്ചിരുന്ന ആലയം അവർ അശുദ്ധമാക്കി.


എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു പറഞ്ഞു: “നിങ്ങൾ അവിശ്വസ്തരായി അന്യസ്‍ത്രീകളെ വിവാഹം കഴിച്ച് ഇസ്രായേലിന്റെ അപരാധം വർധിപ്പിച്ചിരിക്കുന്നു.


“എന്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖം ഉയർത്തുവാൻ ഞാൻ ലജ്ജിക്കുന്നു. എന്റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങൾ കുന്നുകൂടി തലയ്‍ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയർന്നിരിക്കുന്നു.


ഞാൻ തല ഉയർത്തിയാൽ സിംഹംപോലെ അങ്ങ് എന്നെ വേട്ടയാടും, എനിക്കെതിരെ വീണ്ടും അദ്ഭുതങ്ങൾ പ്രവർത്തിക്കും.


അങ്ങു ഇരുട്ടു വരുത്തുന്നു; അപ്പോൾ രാത്രിയുണ്ടാകുന്നു, രാത്രിയാകുമ്പോൾ വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നു.


കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ അതിനെ തിന്നുകളയുന്നു.


നിങ്ങളുടെ രാജാക്കന്മാർ കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവർ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല.


അവിടുത്തെ ദൃഷ്‍ടിയിൽ ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങൾക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങൾക്കറിയാം.


ഞങ്ങളുടെ ദുഷ്കൃത്യങ്ങൾ ഞങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു.


സിംഹങ്ങൾ അവന്റെ നേരേ ഗർജിച്ചു; അവ അത്യുച്ചത്തിൽ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.


നിനക്കു മാർഗദർശനം നല്‌കിയ നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?


നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.


ഇസ്രായേൽജനമേ, നിങ്ങൾ സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; ഞാൻ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങൾ സ്വതന്ത്രരാണെന്നും നിന്റെ അടുക്കൽ ഞങ്ങൾ വരികയില്ല എന്നും എന്റെ ജനം പറയുന്നത്?


സിംഹം അതിന്റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മർദകന്റെ വാളും അവന്റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.


നിങ്ങളുടെ സ്നേഹിതരെല്ലാം നിങ്ങളെ മറന്നു, അവർ നിങ്ങളെ അന്വേഷിക്കുന്നില്ല, ശത്രുവിനെപ്പോലെ ഞാൻ നിങ്ങളെ പ്രഹരിച്ചു, നിഷ്കരുണം ശിക്ഷിച്ചു, നിങ്ങളുടെ അപരാധം അത്ര വലുതാണ്, നിങ്ങളുടെ പാപം അസംഖ്യവുമാണല്ലോ.


നിങ്ങളുടെ മുറിവിനെ ചൊല്ലി എന്തിനു കരയുന്നു? നിങ്ങളുടെ വേദനയ്‍ക്കു ശമനമുണ്ടാകയില്ല; നിങ്ങളുടെ അപരാധം വലുതാണ്, നിങ്ങളുടെ പാപം അസംഖ്യമാണ്. അതുകൊണ്ട് ഞാനിതെല്ലാം നിങ്ങളോടു ചെയ്തു.


സർവേശ്വരന്റെ ഹിതം പൂർണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങൾ അതു മനസ്സിലാക്കും.


സിംഹം കുറ്റിക്കാട്ടിൽനിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകൻ സങ്കേതത്തിൽനിന്നു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.


ഒരു വലിയ ആട്ടിൻപറ്റത്തിന്റെ നേരെ വരുന്ന സിംഹംപോലെ ഞാൻ യോർദ്ദാനിലെ വനത്തിൽനിന്ന് ഇറങ്ങിവരും. അവരെ എദോമിൽനിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാൻ എദോമിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്റെ നേരെ നില്‌ക്കാൻ കഴിയും?


പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തിൽ കഴിയുന്നു? വഞ്ചനയിലാണ് അവർക്കു താൽപര്യം; മടങ്ങിവരാൻ അവർ വിസമ്മതിക്കുന്നു.


ഞാറപ്പക്ഷിപോലും അതിന്റെ കാലം അറിയുന്നു. ചെങ്ങാലിയും മീവൽപ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്റെ ജനമോ സർവേശ്വരന്റെ കല്പന അറിയുന്നില്ല.


അവളുടെ എണ്ണമറ്റ അകൃത്യങ്ങൾക്കു സർവേശ്വരൻ അവളെ ശിക്ഷിച്ചിരിക്കുന്നു. അവളുടെ മക്കളെ ശത്രുക്കൾ അടിമകളായി കൊണ്ടുപോയിരിക്കുന്നു. ശത്രുക്കൾ അവളുടെ അധിപന്മാരും വൈരികൾ സമ്പന്നരുമായി തീർന്നിരിക്കുന്നു.


എല്ലാ തെരുവുകളിലും നീ പൂജാമണ്ഡപം നിർമിച്ചു. നിന്റെ സൗന്ദര്യത്തെ നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കർക്കെല്ലാം വഴങ്ങിക്കൊടുത്തുകൊണ്ടു നീ വേശ്യാവൃത്തി വളർത്തി.


അവരുടെ പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്‍ക്കളാണ്. കൊള്ളലാഭത്തിനുവേണ്ടി അവർ രക്തം ചൊരിയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു.


എന്നിട്ടും അവൾ ഈജിപ്തിൽവച്ചു താൻ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടർന്നും വ്യഭിചരിച്ചു.


ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു.


പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകിൽ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്‌കപ്പെട്ടു.


ഞാൻ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാൻതന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആർക്കും രക്ഷിക്കാൻ കഴിയുകയില്ല.


അവരുടെ കുതിരകൾക്കു പുള്ളിപ്പുലിയെക്കാൾ വേഗതയും ഇരതേടുന്ന ചെന്നായെക്കാൾ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢർ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവർ പറന്നുവരുന്നു.


അവളുടെ പ്രഭുക്കന്മാർ ഗർജിക്കുന്ന സിംഹങ്ങളാകുന്നു. അവളുടെ ന്യായാധിപന്മാർ അന്തിക്ക് ഇരപിടിക്കാൻ ഇറങ്ങുന്ന ചെന്നായ്‍ക്കൾ. അവർ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുകയില്ല.


അവിടുത്തെ ഉഗ്രകോപം ഇസ്രായേൽജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്കു പകരം എഴുന്നേറ്റിരിക്കുന്നു.


ഞാൻ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിൻറേതുപോലെയും ആയിരുന്നു. ഉഗ്രസർപ്പം തന്റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി.


Lean sinn:

Sanasan


Sanasan