Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:3 - സത്യവേദപുസ്തകം C.L. (BSI)

3 സർവേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവർക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകർത്തെങ്കിലും തെറ്റു തിരുത്താൻ അവർക്കു മനസ്സായില്ല; അവർ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാൻ അവർ കൂട്ടാക്കിയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 യഹോവേ, നിന്റെ കണ്ണ് വിശ്വസ്തതയല്ലയോ നോക്കുന്നത്? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്? അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല; അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല. അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:3
45 Iomraidhean Croise  

അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാൻ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേർക്കും പിതാവിലൂടെ സന്തതികൾ ഉണ്ടാകട്ടെ.”


ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്റെ അധാർമികപ്രവർത്തനങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. താൻ സ്ഥാപിച്ച പൂജാഗിരികളിൽ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളിൽനിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവർക്കും രാജാവ് പുരോഹിതസ്ഥാനം നല്‌കി.


രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാൾ ഏലിയായുടെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ.


തന്റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാൻ ഭൂമിയിലെല്ലാം സർവേശ്വരൻ തന്റെ ദൃഷ്‍ടി പതിപ്പിക്കുന്നു. ഇക്കാര്യത്തിൽ അങ്ങു ഭോഷത്തമാണു പ്രവർത്തിച്ചത്. ഇപ്പോൾമുതൽ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.”


കൊടിയ ദുരിതം ഉണ്ടായപ്പോൾ ആഹാസ് സർവേശ്വരനോടു കൂടുതൽ അവിശ്വസ്തത കാട്ടി.


ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.


ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ. അവിടുന്നു തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ.


എന്റെ സ്നേഹിതൻ തന്റെ സുഹൃത്തുക്കളുടെ നേരേ കൈ ഉയർത്തി. അവൻ ഉടമ്പടി ലംഘിച്ചു.


ദുഷ്ടൻ ധീരഭാവം കാട്ടുന്നു; നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു.


സർവേശ്വരൻ പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു, അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു.


“അവർ എന്നെ അടിച്ചു; എന്നാൽ എനിക്കു വേദനിച്ചില്ല; അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോൾ ഞാൻ ഉണരും? ഞാൻ ഇനിയും കുടിക്കും” എന്നു നീ പറയും.


ഭോഷനെ ധാന്യത്തോടൊപ്പം ഉരലിൽ ഇട്ട് ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.


സർവേശ്വരാ, അവിടുന്നു കരങ്ങൾ ഉയർത്തിയിരിക്കുന്നെങ്കിലും ദുഷ്ടന്മാർ അതു കാണുന്നില്ല. സ്വന്തം ജനത്തോട് അവിടുത്തേക്കുള്ള സ്നേഹാധിക്യം കണ്ട് അവർ ലജ്ജിക്കട്ടെ. ശത്രുക്കൾക്കുവേണ്ടി അവിടുന്ന് ഒരുക്കിയിരിക്കുന്ന അഗ്നി അവരെ ദഹിപ്പിക്കട്ടെ.


അതുകൊണ്ട് അവിടുന്നു തന്റെ കോപാഗ്നിയും യുദ്ധത്തിന്റെ കാഠിന്യവും ഇസ്രായേലിന്റെ മേൽ പകർന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവർ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവർക്കുള്ളിൽ തട്ടിയില്ല.


നീ നിർബന്ധബുദ്ധിയുള്ളവനെന്നും നിന്റെ കഴുത്ത് ഇരുമ്പ് കണ്ഡരയാണെന്നും നിന്റെ നെറ്റി പിച്ചളയാണെന്നും എനിക്കറിയാം.


എന്നിട്ടും സർവേശ്വരന്റെ കോപം ശമിച്ചിട്ടില്ല; അവരെ ശിക്ഷിക്കാൻ അവിടുത്തെ കരം ഇപ്പോഴും ഉയർന്നിരിക്കുന്നു. ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്ക് തിരിയുന്നില്ല. സർവശക്തനായ സർവേശ്വരനെ അന്വേഷിക്കുന്നതുമില്ല.


ദേശത്തിലെ എല്ലാ പട്ടണവാതില്‌ക്കൽ വച്ചും ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേർപാടിലുള്ള ദുഃഖം ഞാനവർക്കുണ്ടാക്കി; എന്റെ ജനത്തെ ഞാൻ നശിപ്പിച്ചു. എന്നിട്ടും അവർ തങ്ങളുടെ വഴികളിൽനിന്നു പിന്തിരിഞ്ഞില്ല.


എന്നിട്ടും അവർ എന്റെ വാക്ക് ശ്രദ്ധിക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല; അവ കേൾക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു.”


“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാൻ പ്രഖ്യാപിച്ചിരുന്ന സകല അനർഥങ്ങളും ഞാൻ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവർ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”


ഞാൻ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവർ തെറ്റു തിരുത്തിയില്ല; ആർത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു.


അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല.


അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്റെ നടപ്പിനും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ പോയി യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക; നിങ്ങൾ എന്റെ പ്രബോധനം സ്വീകരിച്ച് എന്റെ വാക്ക് അനുസരിക്കുകയില്ലേ എന്ന് അവിടുന്നു ചോദിക്കുന്നു.


അവർ ഇന്നുവരെ വിനയപ്പെട്ടിട്ടില്ല; അവർ ഭയപ്പെടുകയോ, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വച്ചിരുന്ന ധർമശാസ്ത്രവും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല.


എന്നിട്ടും അവർ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തു.”


നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.”


പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തിൽ കഴിയുന്നു? വഞ്ചനയിലാണ് അവർക്കു താൽപര്യം; മടങ്ങിവരാൻ അവർ വിസമ്മതിക്കുന്നു.


അവർ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാൻ നിന്നെ അയയ്‍ക്കുന്നത്. സർവേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക.


നിന്റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാൻ നിന്നെ ശുദ്ധമാക്കാൻ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്റെ ക്രോധം നിന്റെമേൽ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല.


മോശയുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ നാശം ഞങ്ങളുടെമേൽ പതിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ സത്യം ഗ്രഹിക്കുകയോ അകൃത്യങ്ങൾ വിട്ടകന്ന് അവിടുത്തെ കാരുണ്യത്തിനുവേണ്ടി ഞങ്ങൾ യാചിക്കുകയോ ചെയ്തില്ല.


ഈ ശിക്ഷകൾകൊണ്ടും നിങ്ങൾ എങ്കലേക്കു തിരിയാതെ എനിക്കു വിരുദ്ധമായി നടന്നാൽ


“ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാൻ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാൻ പിടിച്ചുകൊണ്ടുപോയി.


സൊദോം-ഗൊമോറയെപ്പോലെ നിങ്ങളിൽ ചിലരെ ഞാൻ നശിപ്പിച്ചു; തീയിൽനിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവർപോലും എങ്കലേക്കു തിരിഞ്ഞില്ല.


ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാൻ ക്ഷാമം വരുത്തിയിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല.”


ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങൾ കുടിനീരിനായി മറ്റൊരു പട്ടണത്തിൽ പോയി; പക്ഷേ, മതിയാവോളം കുടിക്കാൻ ലഭിച്ചില്ല. എന്നിട്ടും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.


ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകൾ ഞാൻ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാൻ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീർത്തു. എങ്കിലും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.”


നിശ്ചയമായും അവൾ എന്നെ ഭയപ്പെടും. എന്റെ ശിക്ഷണം അവൾ സ്വീകരിക്കും. ഞാൻ അവൾക്കു വരുത്തിയ ശിക്ഷകൾ അവൾ കാണാതെപോവുകയില്ല എന്നു ഞാൻ കരുതി. എങ്കിലും കൂടുതൽ ജാഗ്രതയോടെ അവൾ ദുഷ്ടത കാട്ടി.


അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോൾ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ.


നമ്മെ ശിക്ഷണത്തിൽ വളർത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിന് അതിനെക്കാൾ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.


Lean sinn:

Sanasan


Sanasan