Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:23 - സത്യവേദപുസ്തകം C.L. (BSI)

23 ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവർ പുറംതിരിഞ്ഞു പൊയ്‍ക്കളഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

23 ഈ ജനത്തിനോ ശാഠ്യവും മത്സരവും ഉള്ളൊരു ഹൃദയം ഉണ്ട്; അവർ ശഠിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; അവർ ശാഠ്യത്തോടെ പോയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

23 എന്നാൽ ഈ ജനത്തിന് ധിക്കാരവും മത്സരവുമുള്ള ഒരു ഹൃദയമാണുള്ളത്; അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:23
14 Iomraidhean Croise  

അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്.


നാല്പതു വർഷം എനിക്കവരോടു വെറുപ്പു തോന്നി; അവർ എത്ര അവിശ്വസ്തർ; അവർ എന്റെ കല്പനകൾ അനുസരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു.


ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും.


ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ;


ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആർക്കാണതു ഗ്രഹിക്കാൻ കഴിയുക?


കാരണം, അവൾ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഞാൻ വലിയ ആളുകളുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ നിയമവും അവർക്ക് അറിയാം.” എങ്കിലും അവർ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു.


അവർ ശാഠ്യക്കാരായ മത്സരികൾ; അവർ അപവാദം പറഞ്ഞു പരത്തുന്നു. അവർ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു.


എന്റെ ജനം എന്നെ വിട്ടു പിന്തിരിയാൻ ഒരുങ്ങിയിരിക്കുന്നതിനാൽ അവർക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല.


എന്റെ ജനത്തിന്റെ പാപംകൊണ്ട് അവർ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവർ അത്യാർത്തിയോടെ കാത്തിരിക്കുന്നു.


മത്സരിയും മലിനയും മർദകയുമായ യെരൂശലേംനഗരത്തിനു ദുരിതം!


ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകൻ മാതാപിതാക്കന്മാരുടെ വാക്കുകൾ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാൽ


നിങ്ങൾ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാൻ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോൾത്തന്നെ നിങ്ങൾ സർവേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്റെ മരണശേഷം എത്ര അധികമായി നിങ്ങൾ അവിടുത്തോടു മത്സരിക്കും?


സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.


Lean sinn:

Sanasan


Sanasan