യിരെമ്യാവ് 5:22 - സത്യവേദപുസ്തകം C.L. (BSI)22 സർവേശ്വരൻ ചോദിക്കുന്നു: “നിങ്ങൾ എന്നെ ഭയപ്പെടുന്നില്ലേ? എന്റെ മുമ്പാകെ നിങ്ങൾ വിറയ്‍ക്കുന്നില്ലേ? ഞാൻ സമുദ്രത്തിനു മണൽകൊണ്ട് അതിരിട്ടു; മറികടക്കാൻ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകൾ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആർത്തിരമ്പിയാലും മറികടക്കയില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ കടലിനു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും സാധിക്കയില്ല; എത്ര തന്നെ ഇരച്ചാലും അതിർ കടക്കയില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല. Faic an caibideilസമകാലിക മലയാളവിവർത്തനം22 നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ? ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന് മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു. അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. അവ അലറിയാലും അതിനെ മറികടക്കുകയില്ല. Faic an caibideil |
സർവേശ്വരന്റെ ഭക്തന്മാരേ, അവിടുത്തെ വചനം ശ്രദ്ധിക്കുക. നിങ്ങൾ എന്നോടു വിശ്വസ്തരായിരിക്കുന്നതിനാൽ സ്വജനങ്ങൾതന്നെ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. “ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടട്ടെ. തന്മൂലം നിങ്ങൾ ആനന്ദിക്കുന്നതു ഞങ്ങൾ കാണട്ടെ’ എന്ന് അവർ പരിഹാസപൂർവം പറയുന്നു. എന്നാൽ അവരായിരിക്കും ലജ്ജിതരായിത്തീരുക.