Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:21 - സത്യവേദപുസ്തകം C.L. (BSI)

21 കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേൾക്കുവിൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

21 കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 “കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

21 ഭോഷരും വിവേകശൂന്യരും കണ്ണുണ്ടെങ്കിലും കാണാത്തവരും ചെവിയുണ്ടെങ്കിലും കേൾക്കാത്തവരുമായ ജനങ്ങളേ, ഇതു കേൾക്കുക:

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:21
26 Iomraidhean Croise  

മൂഢരേ, അറിഞ്ഞുകൊൾവിൻ; ഭോഷന്മാരേ എപ്പോഴാണ് നിങ്ങൾക്കു വിവേകമുദിക്കുക?


വിജ്ഞാനം നേടാൻ മനസ്സില്ലാതിരിക്കെ, ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്?


അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേൾക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ!


അവർ ഒന്നും അറിയുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു.


അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


യാക്കോബിന്റെ ഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുവിൻ, യെഹൂദായിൽ ഇതു ഘോഷിക്കുവിൻ.


അപ്പോൾ ഞാൻ പറഞ്ഞു: “അവർ അറിവില്ലാത്ത പാവങ്ങൾ, സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവർ അറിയുന്നില്ല.


അവർ കേൾക്കാൻ തക്കവിധം ഞാൻ ആരോടാണു സംസാരിക്കേണ്ടത്? ആർക്കാണു മുന്നറിയിപ്പു നല്‌കേണ്ടത്? അവരുടെ ചെവികൾ അടഞ്ഞിരിക്കുന്നു; അവർക്കു ശ്രദ്ധിക്കാൻ സാധ്യമല്ല; സർവേശ്വരന്റെ വചനം അവർക്കു പരിഹാസവിഷയമാണ്; അവർക്കതിൽ താൽപര്യമില്ല.


അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാൻ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങൾ ചെയ്തു.


ഞാറപ്പക്ഷിപോലും അതിന്റെ കാലം അറിയുന്നു. ചെങ്ങാലിയും മീവൽപ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്റെ ജനമോ സർവേശ്വരന്റെ കല്പന അറിയുന്നില്ല.


“മനുഷ്യപുത്രാ, നീ ധിക്കാരികളായ ജനത്തിന്റെ നടുവിൽ പാർക്കുന്നു; അവർ കണ്ണുണ്ടെങ്കിലും കാണുന്നില്ല; കാതുണ്ടെങ്കിലും കേൾക്കുന്നില്ല; അവർ മത്സരബുദ്ധികളാണല്ലോ.


എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവർ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു.


എന്നാൽ ഇതു ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയില്ല; കേൾക്കാതിരിക്കാൻ അവർ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു.


“അവർ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേൾക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കിൽ അവർ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.”


കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നില്ലേ,


“ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നിൽനിന്നു സുഖം പ്രാപിക്കുവാൻ എന്റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാൻതന്നെ” എന്ന് ദൈവം അരുൾചെയ്യുന്നു


“ഈ ജനത്തിന്റെ അടുക്കൽ പോയി പറയുക: നിങ്ങൾ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല, നിങ്ങൾ എത്രതന്നെ നോക്കിയാലും ഒരിക്കലും കാണുകയില്ല.


സർവേശ്വരന്റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതൽ സൃഷ്‍ടികളിൽകൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.


ദൈവം അവർക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു; അത് ഇന്നും ആ നിലയിൽത്തന്നെയാണിരിക്കുന്നത് എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ‘അവരുടെ വിരുന്നുകൾ അവർക്ക് കെണിയും കുരുക്കുമായിത്തീരട്ടെ, അവർ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ;


നിങ്ങൾ നേരിട്ടു കണ്ട മഹാപരീക്ഷകളായ അടയാളങ്ങളും അദ്ഭുതപ്രവൃത്തികളുംതന്നെ.


എങ്കിലും ഗ്രഹിക്കാനുള്ള ഹൃദയവും കാണാനുള്ള കണ്ണും കേൾക്കാനുള്ള ചെവിയും സർവേശ്വരൻ ഇന്നുവരെ നിങ്ങൾക്കു നല്‌കിയിട്ടില്ല.


മൂഢരേ, വിവേകശൂന്യരേ, ഇതോ സർവേശ്വരനുള്ള പ്രതിഫലം. അവിടുന്നാണല്ലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ സ്രഷ്ടാവും അവിടുന്നു തന്നെ. അവിടുന്നാണല്ലോ നിങ്ങളെ നിർമ്മിച്ചതും പരിപാലിക്കുന്നതും.


Lean sinn:

Sanasan


Sanasan