Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:13 - സത്യവേദപുസ്തകം C.L. (BSI)

13 പ്രവാചകന്മാർ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവർ പറഞ്ഞത് അവർക്കു തന്നെ ഭവിക്കും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ ഭവിക്കട്ടെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 പ്രവാചകന്മാർ കാറ്റായ്തീരും; അവർക്കു അരുളപ്പാടില്ല; അവർക്കു അങ്ങനെ ഭവിക്കട്ടെ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 “യഹോവയുടെ പ്രവാചകന്മാർ വെറും വായുവത്രേ, അവരിൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടില്ല; അതുകൊണ്ട് അവരുടെ പ്രവചനം അവരുടെമേൽതന്നെ വന്നുചേരട്ടെ.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:13
13 Iomraidhean Croise  

അവരാകട്ടെ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകൾ നിരസിക്കുകയും അവിടുത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തു. തന്റെ ജനത്തിന്റെ നേർക്കു സർവേശ്വരന്റെ ക്രോധം ഒഴിവാക്കാനാവാത്തവിധം ജ്വലിക്കുന്നതുവരെ അവർ അതു തുടർന്നു.


വാക്കുകളെച്ചൊല്ലി ശകാരിക്കുകയാണോ? ആശയറ്റവന്റെ വാക്കുകൾ കാറ്റുപോലെയല്ലേ?


“എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്റെ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ.


കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവൻ മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്.


അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികൾ ഏതുമില്ല. അവർ വാർത്തുണ്ടാക്കിയ വിഗ്രഹങ്ങൾ കാറ്റുപോലെ ശൂന്യം.


അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങൾ യുദ്ധം കാണുകയില്ല; നിങ്ങൾക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാൻ നല്‌കും എന്നാണല്ലോ സർവേശ്വരനായ ദൈവമേ, പ്രവാചകന്മാർ അവരോടു പറയുന്നത്.”


എന്റെ നാമത്തിൽ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാൻ പറയുന്നു: അവരെ ഞാൻ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവർ പറയുന്നു. അതുകൊണ്ട് ഞാൻ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും.


അപ്പോൾ അവർ പറഞ്ഞു: “വരിക, യിരെമ്യാക്കെതിരായി നമുക്ക് ആലോചന നടത്താം; പുരോഹിതനിൽനിന്നു നിയമമോ, ജ്ഞാനിയിൽനിന്ന് ഉപദേശമോ, പ്രവാചകനിൽനിന്നു ദൈവത്തിന്റെ സന്ദേശമോ ഇല്ലാതെ പോകയില്ല; വരിക, വാക്കുകൾകൊണ്ടുതന്നെ നമുക്കയാളെ സംഹരിക്കാം; അയാൾ പറയുന്നതൊന്നും നാം ശ്രദ്ധിക്കേണ്ടാ.


നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോൾ നീ നിന്റെ ദുഷ്ടതയോർത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും.


ബാബിലോൺരാജാവായ നെബുഖദ്നേസർ ഇവിടെനിന്നു ബാബിലോണിലേക്കു കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങളെല്ലാം ഞാൻ രണ്ടുവർഷത്തിനകം ഈ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവരും.


പിന്നീട് ഹോശയ്യായുടെ പുത്രൻ അസര്യായും കാരേഹിന്റെ പുത്രൻ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേർന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തിൽപോയി അവിടെ പാർക്കരുത് എന്നു പറയാൻ ഞങ്ങളുടെ ദൈവമായ സർവേശ്വരൻ നിന്നെ അയച്ചിട്ടില്ല.


ശിക്ഷയുടെ ദിവസങ്ങൾ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങൾ ആഗതമായിരിക്കുന്നു; ഇസ്രായേൽ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകൻ നിങ്ങൾക്കു ഭോഷനായി; ആത്മാവിനാൽ പ്രചോദിതനായവൻ ഭ്രാന്തനായി.


Lean sinn:

Sanasan


Sanasan