Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:12 - സത്യവേദപുസ്തകം C.L. (BSI)

12 അവർ സർവേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവർ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാൻ ഇടയാകുകയുമില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: അത് അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 അവർ യഹോവയെക്കുറിച്ചു വ്യാജം പറഞ്ഞിരിക്കുന്നു: “അവിടന്ന് ഒന്നും ചെയ്യുകയില്ല! നമുക്ക് യാതൊരുദോഷവും സംഭവിക്കുകയില്ല; വാളോ ക്ഷാമമോ നാം കാണുകയുമില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:12
25 Iomraidhean Croise  

അവരാകട്ടെ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകൾ നിരസിക്കുകയും അവിടുത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തു. തന്റെ ജനത്തിന്റെ നേർക്കു സർവേശ്വരന്റെ ക്രോധം ഒഴിവാക്കാനാവാത്തവിധം ജ്വലിക്കുന്നതുവരെ അവർ അതു തുടർന്നു.


‘ഞാൻ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനർഥം ഉണ്ടാവുകയില്ല’ എന്ന് അവൻ സ്വയം പറയുന്നു.


‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവൻ ആരുമില്ല.


അല്ലെങ്കിൽ സമൃദ്ധിയിൽ ഞാൻ ദൈവത്തെ അവഗണിക്കാനും സർവേശ്വരൻ ആര് എന്നു ചോദിക്കാനും ഇടയാകാം. എന്റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം.


മറ്റു ജനതകളുടെ വ്യാജദേവന്മാർക്കിടയിൽ മഴ പെയ്യിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാൻ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സർവേശ്വരാ, മഴ നല്‌കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങൾ അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.


ഈജിപ്തിൽനിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സർവേശ്വരൻ എവിടെ” എന്നവർ ചോദിച്ചില്ല.


യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”


അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, വാൾ അവരുടെ കഴുത്തിൽ വീണിരിക്കുമ്പോൾതന്നെ നിങ്ങൾക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”


ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യാൻ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു.


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവർ പറയുന്നു.


അവർ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സർവേശ്വരന്റെ അരുളപ്പാടാണെന്നു പറയുന്നു. സർവേശ്വരൻ അവരെ അയച്ചതല്ലെങ്കിലും, തങ്ങൾ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു.


വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാൻ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്റെയും ആത്മാവിൽ ഒരാൾ പ്രസ്താവിച്ചാൽ, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകൻ.


അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”


അങ്ങനെയുള്ളവനോടു സർവേശ്വരൻ ക്ഷമിക്കുകയില്ല; അവിടുത്തെ കോപവും തീക്ഷ്ണതയും അവന്റെ നേരെ ആളിക്കത്തും. അവിടുന്ന് അവന്റെ നാമം ആകാശത്തിൻ കീഴിൽനിന്ന് തുടച്ചുമാറ്റും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപമെല്ലാം അവന്റെമേൽ പതിക്കും.


ദൈവപുത്രനിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു.


അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കിൽ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കിൽ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.”


Lean sinn:

Sanasan


Sanasan