Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 5:10 - സത്യവേദപുസ്തകം C.L. (BSI)

10 അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിൻ; എന്നാൽ അവ പൂർണമായി നശിപ്പിക്കരുത്; അവയുടെ ശാഖകൾ മുറിച്ചുകളവിൻ; അവ സർവേശ്വരൻറേതല്ലല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുത്. അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “അതിന്‍റെ മുന്തിരി തോട്ടങ്ങളിന്മേല്‍ കയറി നശിപ്പിക്കുവിൻ; എങ്കിലും മുടിച്ചുകളയരുത്; അതിന്‍റെ കൊമ്പുകളെ നീക്കിക്കളയുവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 “അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക; എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്. അവളുടെ ശാഖകൾ നീക്കിക്കളയുക, കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 5:10
24 Iomraidhean Croise  

യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങൾ പിടിച്ചടക്കിയശേഷം അയാൾ യെരൂശലേംവരെ എത്തി.


അതുകൊണ്ട് അവിടുന്നു ബാബിലോൺരാജാവിനെ അവർക്കെതിരെ കൊണ്ടുവന്നു. അദ്ദേഹം യുവാക്കളെ വിശുദ്ധസ്ഥലത്തുവച്ചു സംഹരിച്ചു. യുവാക്കളോടോ കന്യകകളോടോ വൃദ്ധരോടോ പടുകിഴവരോടോ അദ്ദേഹം കരുണകാട്ടിയില്ല. അവരെയെല്ലാം ദൈവം അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചു കൊടുത്തു.


തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീർന്നു.


ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട്; ആരുടെ ഇടയിൽ നിങ്ങൾ ചെന്നു പാർത്തുവോ, ആ ജനതകളെയെല്ലാം ഞാൻ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂർവം ഞാൻ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”


ബാബിലോണ്യർ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി.


അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാൻ അതു പൂർണമായി നശിപ്പിച്ചുകളയുകയില്ല.


എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാൻ പൂർണമായി നശിപ്പിക്കും; എന്നാൽ നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങൾ അർഹിക്കുന്ന ശിക്ഷ ഞാൻ നിങ്ങൾക്കു നല്‌കും; ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”


ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു തീർത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ആ നാളുകളിൽപോലും ഞാൻ അവരെ പൂർണമായി നശിപ്പിക്കുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഇവ നിമിത്തം ഞാൻ അവരെ ശിക്ഷിക്കേണ്ടതല്ലേ? സർവേശ്വരൻ ചോദിക്കുന്നു: ഈ ജനതയോടു ഞാൻ പ്രതികാരം ചെയ്യേണ്ടതല്ലേ?


അവർ പോകുന്ന ജനതകളുടെ ഇടയിൽ തങ്ങളുടെ മ്ലേച്ഛതകൾ ഏറ്റുപറയാൻവേണ്ടി അവരിൽ ഏതാനും പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും പകർച്ചവ്യാധിയിൽനിന്നും ഞാൻ രക്ഷിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അപ്പോൾ അവർ അറിയും.


ഞാൻ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാൻ സത്യം ചെയ്തു പറയുന്നു:


സർവേശ്വരൻ ഹോശേയായോടു കല്പിച്ചു: “ലോ-അമ്മീ എന്ന് ആ കുട്ടിക്കു പേരിടുക; കാരണം നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങളുടെ ദൈവവുമല്ല.”


എന്റെ ദൃഷ്‍ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേൽ പതിച്ചിരിക്കുന്നു. ഭൂതലത്തിൽനിന്നു ഞാൻ അവരെ നീക്കിക്കളയും; പക്ഷേ, പൂർണനാശം വരുത്തുകയില്ല. ഇതു സർവേശ്വരന്റെ വചനം.


രോഷാകുലനായിത്തീർന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു.


Lean sinn:

Sanasan


Sanasan