Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 49:8 - സത്യവേദപുസ്തകം C.L. (BSI)

8 ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിൻ; കുഴികളിൽ ഒളിച്ചിരിക്കുവിൻ; ശിക്ഷാകാലത്ത് ഏശാവിന്റെ പിൻതലമുറക്കാരുടെമേൽ ഞാൻ വിനാശം വരുത്തും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ പാർത്തു കൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്ത്, അവന്റെ ദർശനകാലം തന്നെ, അവനു വരുത്തും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; ഞാൻ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദർശനകാലം തന്നെ, അവന്‍റെമേൽ വരുത്തും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക; കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ, അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 49:8
22 Iomraidhean Croise  

അങ്ങനെ സർവേശ്വരൻ ഭൂമിയെ കിടിലംകൊള്ളിക്കാൻ എഴുന്നേല്‌ക്കുന്ന നാളിൽ മനുഷ്യർ അവിടുത്തെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും.


ദേദാന്യയിലെ സാർഥവാഹകസംഘമേ, നിങ്ങൾ അറേബ്യൻ മരുഭൂമിയിലെ കുറ്റിക്കാടുകളിൽ പാർക്കുവിൻ.


സർവേശ്വരന്റെ വാൾ സ്വർഗത്തിൽ സുസജ്ജമായിരിക്കുന്നു. ഇതാ, എദോമിന്മേൽ വിധി നടത്താൻ, ജനത്തിനു ന്യായം വിധിക്കാൻ അത് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. സർവേശ്വരന് ഒരു വാൾ ഉണ്ട്.


ദേദാൻ, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവർ എന്നിവരുടെ രാജാക്കന്മാർ, അറേബ്യയിലെ രാജാക്കന്മാർ,


അതിന്റെ കൂലിപ്പട്ടാളക്കാർ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാൽ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ.


മോവാബു നിവാസികളേ, നഗരങ്ങൾ വിട്ടു പാറക്കെട്ടുകളിൽ പോയി പാർക്കുവിൻ. ഗുഹാമുഖത്തിന്റെ വശങ്ങളിൽ കൂടു കെട്ടിക്കഴിയുന്ന പ്രാക്കളെപ്പോലെ ആകുവിൻ.


ഭീതിയിൽനിന്ന് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; മോവാബിന്റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക.


ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; വിദൂരസ്ഥലത്തേക്കു പോയി കുഴികളിൽ ഒളിച്ചിരിക്കുവിൻ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോൺരാജാവായ നെബുഖദ്നേസർ നിങ്ങൾക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.


അവരുടെ ഒട്ടകങ്ങളെ കവർന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകൾ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാൻ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാൻ അവർക്ക് അനർഥം വരുത്തും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ


ബെന്യാമീൻ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാൻ യെരൂശലേമിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളമൂതുവിൻ; ബേത്ത്-ഹക്കേരെമിൽ കൊടി ഉയർത്തുവിൻ, വടക്കുനിന്ന് അനർഥം വരുന്നു; വലിയ ദുരന്തംതന്നെ.


അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എദോമിനു നേരെ, ഞാൻ കൈ നീട്ടും. അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിച്ചു ദേശം ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളിനിരയാകും.


ഏശാവിനെ വെറുത്തു. അവന്റെ മലമ്പ്രദേശങ്ങൾ ഞാൻ ശൂന്യമാക്കി. അവന്റെ അവകാശം മരുഭൂമിയിലെ കുറുനരികൾക്കു കൊടുക്കുകയും ചെയ്തു.”


ഞങ്ങളെ തകർത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങൾ ഞങ്ങൾ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കിൽ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുനിരത്തും. അവർ ദുഷ്ടജനമെന്നും സർവേശ്വരന്റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും.


ഭൂമിയിലെ രാജാക്കന്മാരും അധികാരികളും സൈനികമേധാവികളും, ധനാഢ്യന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും എല്ലാം, ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ചെന്നൊളിച്ചു.


മിദ്യാന്യർ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവർ പർവതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാർക്കേണ്ടിവന്നു.


തങ്ങൾ അപകടത്തിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേൽജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു.


Lean sinn:

Sanasan


Sanasan